
കുമളി: പകുതി വില തട്ടിപ്പ് കേസിൽ കുമളി പഞ്ചായത്ത് മുൻ പ്രസിഡന്റും മഹിള കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബാ സുരേഷിന്റെ വീട് ഇ.ഡി ഉദ്യോഗസ്ഥർ സീൽ ചെയ്തു. ബുധനാഴ്ച വൈകിട്ട് പരിശോധനയ്ക്ക് എത്തിയപ്പോൾ വീട് പൂട്ടിക്കിടന്നതിനാലാണ് നോട്ടീസ് പതിച്ച് സീൽ ചെയ്തത്. ഷീബ സുരേഷ് മകൾക്കൊപ്പം വിദേശത്താണ്. അനന്തുവിന്റെ നേതൃത്വത്തിൽ ആരംഭിച്ച സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെന്റ് സൊസൈറ്റി ചെയർപേഴ്സണും എൻ.ജി.ഒ കോൺഫെഡറേഷൻ ബോർഡ് അംഗവുമാണ് ഷീബ . സീഡ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിൽ സംസ്ഥാനമൊട്ടാകെ സജീവ സാന്നിദ്ധ്യമായിരുന്നു. തട്ടിപ്പിലെ പ്രധാന പ്രതി അനന്തു കൃഷ്ണനുമായി ഷീബയ്ക്ക് അടുത്ത ബന്ധമുണ്ട്. ഷീബ സുരേഷിനെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സീഡ് കോർഡിനേറ്റർമാർ ഷീബയ്ക്കെതിരെ വണ്ടന്മേട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. മൂന്ന് കോടി തട്ടിയെടുത്തെന്നാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |