SignIn
Kerala Kaumudi Online
Friday, 15 May 2026 9.42 PM IST

സി.ബി.എസ്.ഇ: വിജയ ശതമാനത്തിൽ പെൺകുട്ടികൾ മുന്നിൽ

p

തിരുവനന്തപുരം: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയിൽ കേരളത്തിൽ വിജയശതമാനത്തിൽ മുന്നിൽ പെൺകുട്ടികൾ. 97.22 ശതമാനം പെൺകുട്ടികളാണ് വിജയികളായത്. ആൺകുട്ടികളുടെ വിജയശതമാനം 93.91 ആണ്. കേരളത്തിൽ 20776 ആൺകുട്ടികളും 22126 പെൺകുട്ടികളും ഉൾപ്പെടെ 42902 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ഇതിൽ 20741 ആൺകുട്ടികളും 22097 പെൺകുട്ടികളും ഉൾപ്പെടെ 42838 പേർ പരീക്ഷ എഴുതി. 40959 പേർ വിജയികളായി. ഇവരിൽ 19477 പേർ ആൺകുട്ടികളും 21482 പേർ പെൺകുട്ടികളുമാണ്.
തിരുവനന്തപുരം റീജിയണിൽ 699 സ്‌കൂളുകളും 245 പരീക്ഷാ സെന്ററുകളുമാണ് ഉണ്ടായിരുന്നത്. ജനറൽ വിഭാഗത്തിൽ തിരുവനന്തപുരം റീജിയണിൽ നിന്ന് 19262 പേർ പാസായി. എസ്.സി വിഭാഗത്തിൽ 1533 പേരും എസ്.ടി വിഭാഗത്തിൽ 218 പേരും ഒ.ബി.സി വിഭാഗത്തിൽ 19960 പേരും വിജയികളായി.

സി.​ബി.​എ​സ്.​ഇ​ 12​-ാം​ക്ളാ​സ് ​--

മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ന്ന​ത്
ഓ​ൺ​ലൈ​നാ​യി

ന്യൂ​ഡ​ൽ​ഹി​:​ ​സി.​ബി.​എ​സ്.​ഇ​ ​പ​ന്ത്ര​ണ്ടാം​ ​ക്ളാ​സ് ​പ​രീ​ക്ഷ​യി​ൽ​ ​ആ​ദ്യ​മാ​യി​ക​മ്പ്യൂ​ട്ട​ർ​ ​അ​ധി​ഷ്‌​ഠി​ത​ ​മൂ​ല്യ​നി​ർ​ണ​യ​മാ​യി​രു​ന്നു.​ 98,66,622​ ​ഉ​ത്ത​ര​പേ​പ്പ​റു​ക​ളാ​ണ് ​ആ​കെ​ ​സ്‌​കാ​ൻ​ ​ചെ​യ്‌​ത​ത്.
ഫെ​ബ്രു​വ​രി​ 20​ന് ​ആ​രം​ഭി​ച്ച് ​ഏ​പ്രി​ൽ​ 10​ന് ​സ​മാ​പി​ച്ച​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ല​പ്ര​ഖ്യാ​പ​നം​ ​സ​മ​യ​ബ​ന്ധി​ത​മാ​യും​ ​കു​റ്റ​മ​റ്റ​രീ​തി​യി​ലും​ ​ന​ട​പ്പാ​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​നേ​ട്ട​മാ​ണെ​ന്ന് ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്കൂ​ൾ​സ് ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഇ​ന്ദി​ര​ ​രാ​ജ​ൻ​ ​കൊ​ച്ചി​യി​ൽ​ ​പ​റ​ഞ്ഞു.
ഈ​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ന​ട​പ്പാ​ക്കി​യ​ 10​ലെ​ ​ര​ണ്ടാം​ ​പ​രീ​ക്ഷ​ ​നാ​ളെ​ ​ന​ട​ക്കും.​ ​ഉ​പ​രി​പ​ഠ​ന​യോ​ഗ്യ​ത​ ​നേ​ടാ​ത്ത​ ​വി​ഷ​യ​ങ്ങ​ൾ​ ​വീ​ണ്ടു​മെ​ഴു​താ​നും​ ​ല​ഭി​ച്ച​ ​മാ​ർ​ക്ക് ​വ​ർ​ദ്ധി​പ്പി​ക്കാ​നു​മാ​ണ് ​ര​ണ്ടാം​ ​പ​രീ​ക്ഷ.​ ​രാ​ജ്യ​വ്യാ​പ​ക​മാ​യി​ 20​ ​ല​ക്ഷം​ ​കു​ട്ടി​ക​ൾ​ ​ര​ണ്ടാം​ ​പ​രീ​ക്ഷ​ ​എ​ഴു​തും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CBSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA