SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.06 AM IST

സെൻസസിന് ഇന്ന് തുടക്കം,​ അദ്ധ്യാപകർക്കും ഡ്യൂട്ടി,​ സ്കൂൾ പ്രവർത്തനത്തെ ബാധിക്കുമെന്ന് ആശങ്ക

a

തിരുവനന്തപുരം: 2011ന് ശേഷമുള്ള രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പിന് (സെൻസസ്) സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. ജൂലായ് 30വരെയാണ് ആദ്യഘട്ടം. രണ്ടാം ഘട്ടം അടുത്തവർഷം ഫെബ്രുവരിയിൽ. വീടുകളുടെ പട്ടിക തയ്യാറാക്കിയുള്ള പാർപ്പിട സെൻസസാണ് ആദ്യം നടത്തുക. ഇന്നുമുതൽ വീടുകളിലെത്തി എന്യൂമറേറ്റർമാർ 34 ചോദ്യങ്ങൾ ചോദിച്ചു ഉത്തരങ്ങൾ സ്മാർട്ട്‌ഫോണിലെ ആപ്പ് വഴി ശേഖരിക്കും.

ചോദ്യങ്ങളിൽ വീടിന്റെ സ്ഥിതി,മേൽക്കൂര,കുടിവെള്ള സൗകര്യം,കക്കൂസ് ലഭ്യത, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, മൊബൈൽ ഫോൺനമ്പർ തുടങ്ങിയവ ഉൾപ്പെടും. ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാംഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കും.

അതേസമയം, സർക്കാർ സ്കൂളുകളിലെ പകുതിയോളം അദ്ധ്യാപകർക്ക് സെൻസസ് ഡ്യൂട്ടിയുള്ളത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. ഹയർ സെക്കൻഡറി വിഭാഗത്തിലെ 80 ശതമാനത്തോളം അദ്ധ്യാപകർക്കും ഡ്യൂട്ടിയുണ്ട്. സ്കൂൾ സമയത്തിനു മുമ്പോ ശേഷമോ വിവരശേഖരണത്തിന് സമയം കണ്ടെത്തണമെന്നാണ് നിർദ്ദേശമെങ്കിലും അത് പ്രായോഗികമല്ലെന്നാണ് വിമർശനം. ഓരോരുത്തരും ഒരു മാസത്തിനുള്ളിൽ 600 വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണം.

സത്യസന്ധമായ

വിവരം നൽകണം

വീടുകളിലോ സ്ഥാപനങ്ങളിലോ മറ്റ് കെട്ടിടങ്ങളിലോ താമസിക്കുന്നവർ സെൻസസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ പ്രവേശനം അനുവദിക്കണം. ആവശ്യമായിടത്ത് സെൻസസ് തിരിച്ചറിയൽ അടയാളങ്ങളോ നമ്പറുകളോ പതിപ്പിക്കാൻ അനുവദിക്കണം. എന്യൂമറേറ്റർമാരുടെ ചോദ്യങ്ങൾക്ക് സത്യസന്ധമായ മറുപടികൾ നൽകണം. മന:പൂർവം തെറ്റായ വിവരങ്ങൾ നൽകുക, മറുപടി നൽകാൻ വിസമ്മതിക്കുക, സെൻസസ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുക തുടങ്ങിയവ ചെയ്താൽ ശിക്ഷാ നടപടി നേരിടേണ്ടി വരും.

ഉത്തരം നൽകേണ്ടവ

കെട്ടിട നമ്പർ, തറയിലെയും ചുമരിലെയും മേൽക്കൂരയിലെയും പ്രധാന മെറ്റീരിയൽ.
വീടിന്റെ അവസ്ഥ. വീട്ടിൽ സാധാരണയായി താമസിക്കുന്ന ആകെ ആളുകളുടെ എണ്ണം. ഗൃഹനാഥന്റെ പേര്. പട്ടികജാതി/പട്ടികവർഗ/മറ്റുള്ളവരാണോ

ഗൃഹനാഥന്റെ കൈവശമുള്ള വാസസ്ഥലങ്ങളുടെ എണ്ണം,വീട്ടിൽ താമസിക്കുന്ന വിവാഹിതർ. കുടിവെള്ളത്തിന്റെ പ്രധാന ഉറവിടം. കുടിവെള്ള സ്രോതസിന്റെ ലഭ്യത. വെളിച്ച സൗകര്യങ്ങളുടെ പ്രധാന ഉറവിടം. ടോയ്ലെറ്റ് സൗകര്യം. അതിന്റെ തരം.

മലിനജലം ഒഴുക്കാനുള്ള സൗകര്യം. അടുക്കളയുടെയും എൽ.പി.ജി/പി.എൻ.ജി കണക്ഷൻ ലഭ്യത, പാചകത്തിന് ഉപയോഗിക്കുന്ന പ്രധാന ഇന്ധനം

റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് ആക്സസ്,ലാപ്‌ടോപ്പ്/കമ്പ്യൂട്ടർ,ടെലിഫോൺ/മൊബൈൽ,ഫോൺ/സ്മാർട്ട്‌ഫോൺ,സൈക്കിൾ/സ്‌കൂട്ടർ,മോട്ടോർസൈക്കിൾ/മോപെഡ്, കാർ/ജീപ്പ്/വാൻ. വീട്ടിൽ ഉപയോഗിക്കുന്ന പ്രധാന ധാന്യങ്ങൾ, മൊബൈൽ നമ്പർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CENCUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA