SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

ആംബുലൻസ് സർവീസ് : ഏജൻസിയുടെ അയോഗ്യത മറച്ചു വച്ചു; ചെന്നിത്തല

p

തിരുവനന്തപുരം: സംസ്ഥാനത്തെ കനിവ് 108 ആംബുലൻസ് സർവീസ് നടത്തി വന്ന ജി.വി.കെ ഇ.എം.ആർ.ഐയെ സർക്കാർ പദ്ധതി ഏൽപ്പിച്ചത് അയോഗ്യത മറച്ചു വച്ചെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. 2019-ൽ ലഭിച്ച 250 കോടിയുടെ കമ്മീഷനുള്ള സ്മരണയാണിത്.കർണാടകയിൽ ആംബുലൻസ് സർവീസ് നടത്തിപ്പിന്റെ ടെൻഡറിന് വ്യാജരേഖകൾ സമർപ്പിച്ചതിന്റെ പേരിൽ ഈ കമ്പനിയെ രണ്ടു വർഷത്തേക്ക് ഡീബാർ ചെയ്തതിന്റെയും, മേഘാലയയിൽ ഇവരെ സർവീസിൽ നിന്ന് നീക്കം ചെയ്തതിന്റെയും രേഖകളും അദ്ദേഹം പുറത്തു വിട്ടു.

ടെൻഡർ ചട്ടങ്ങൾ പ്രകാരം, ഏതെങ്കിലും സർക്കാർ വിലക്കേർപ്പെടുത്തിയ സ്ഥാപനങ്ങൾക്ക് കരാറിൽ പങ്കെടുക്കാൻ അർഹതയില്ല.ഈ സ്ഥാപനം ടെൻഡറിൽ പങ്കെടുക്കുന്നതിന് അയോഗ്യരാണെന്നും സുപ്രധാന വിവരങ്ങൾ മറച്ചു വച്ച് അധികൃതരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നുമുള്ള പരാതി മെഡിക്കൽ സർവീസസ് കോർപ്പറേഷന് ലഭിച്ചിരുന്നതാണ്. 2023 നവംബർ 21 മുതൽ 2025 നവംബർ 21 വരെയാണ് ഈ വിലക്ക് നിലവിലുള്ളത്. പ്രവർത്തനത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി മേഘാലയ സർക്കാർ 2022 ആഗസ്റ്റിൽ കമ്പനിയുടെ 108 ആംബുലൻസ് പദ്ധതിയുടെ പ്രവർത്തനം അവസാനിപ്പിച്ചു . 2010ൽ രാജസ്ഥാനിൽ സമാനമായ കരാർ റദ്ദാക്കിയ കാര്യവും മറച്ചു വച്ചു. ടെൻഡറിനൊപ്പം കമ്പനി സമർപ്പിച്ച രേഖകളിൽ തങ്ങൾക്കെതിരെ നിയമ നടപടികളോ വിലക്കുകളോ ഇല്ലെന്ന് സത്യവാങ്മൂലം നൽകിയത് ചട്ട ലംഘനമാണെന്ന് പരാതിക്കാർ ധരിപ്പിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ആദ്യത്തെ അഞ്ചു വർഷ കാലാവധി 2024 മാർച്ചിൽ അവസാനിച്ചെങ്കിലും പുതിയ ടെണ്ടർ വിളിക്കാതെ ആ ഭീമമായ തുകയ്ക്ക് തന്നെ ഒന്നേ കാൽ വർഷം കൂടി സർക്കാർ അനധികൃതമായി കരാർ നീട്ടിക്കൊടുത്തതായും ചെന്നിത്തലചൂണ്ടിക്കാട്ടി.

കേ​ന്ദ്ര​ ​ച​ട്ട​വും​ ​ല​ഘി​ച്ചു

ക​നി​വ് 108​ ​ആം​ബു​ല​ൻ​സ് ​സ​ർ​വീ​സ് ​പ​ദ്ധ​തി​ ​ന​ട​ത്തി​പ്പ് ​ക​രാ​ർ​ ​ന​ൽ​കി​യ​ ​ഇ.​എം.​ആ​ർ.​ഐ​ ​ഗ്രീ​ൻ​ ​ഹെ​ൽ​ത്ത് ​സ​ർ​വീ​സ​സ് ​ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ​ ​വി​ല​ക്കു​ക​ളോ​ ​നി​യ​മ​ലം​ഘ​ന​ങ്ങ​ളോ​ ​വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന് ​നി​ർ​ദേ​ശി​ക്കു​ന്ന​ ​കേ​ന്ദ്ര​ ​പൊ​തു​ ​സാ​മ്പ​ത്തി​ക​ച്ച​ട്ട​വും​ ​ലം​ഘി​ച്ചി​ട്ടു​ണ്ടെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​വ്യ​ക്ത​മാ​ക്കി.
നാ​ലു​ ​ക​മ്പ​നി​ക​ളാ​ണ് ​ഇ​ത്ത​വ​ണ​ ​ടെ​ൻ​ഡ​റി​ൽ​ ​പ​ങ്കെ​ടു​ത്ത​തെ​ന്നും​ ​ഇ​തി​ൽ​ ​ഒ​രു​ ​ക​മ്പ​നി​യെ​ ​അ​യോ​ഗ്യ​രാ​ക്കി​ ​എ​ന്നും​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ​റേ​ഷ​ൻ​ ​സ​മ്മ​തി​ക്കു​ന്നു.​ ​ഗ്രാ​ൻ​ഡ് ​തോ​ൺ​സ​ണെ​ന്ന​ ​സ്വ​കാ​ര്യ​ ​ക​ൺ​സ​ൽ​ട്ട​ൻ​സി​യാ​ണ് ​ടെ​ൻ​ഡ​ർ​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ച്ച​ത്.
വി​ഷ​യ​ത്തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ​സ് ​കോ​ർ​പ​റേ​ഷ​ൻ​ ​വി​ശ​ദ​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്താ​ത്ത​തും​ ,​ക​മ്പ​നി​യെ​ ​സ​ഹാ​യി​ക്കാ​ൻ​ ​മു​ന്നി​ട്ടി​റ​ങ്ങു​ന്ന​തും​ ​ദു​രൂ​ഹ​മാ​ണെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA