SignIn
Kerala Kaumudi Online
Monday, 01 June 2026 2.28 AM IST

അജിത്​ കുമാറിന് എതിരെ റിപ്പോർട്ടില്ല: ചെന്നിത്തല

a

ആലപ്പുഴ: 'രക്ഷാപ്രവർത്തന' കേസിൽ ​പ്രാഥമിക റിപ്പോർട്ട്​ തിരുത്തിയെന്ന ആരോപണത്തിൽ​ എ.ഡി.ജി.പി എം.ആർ. അജിത്​ കുമാറിനെതിരെ എസ്​.ഐ.ടി റിപ്പോർട്ടില്ലെന്ന്​ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. റിപ്പോർട്ടിൽ ഇല്ലാത്ത കാര്യത്തിൽ എങ്ങനെ നടപടിയെടുക്കും. കൂടുതൽ കാര്യങ്ങൾ അന്തിമ റിപ്പോർട്ട് വന്നശേഷം പരിശോധിക്കും. കേസിൽ നിയമപരമായ കാര്യങ്ങൾ ചെയ്യും. ആഭ്യന്തരമന്ത്രിയെന്ന നിലയിൽ ​കേസിൽ ഇടപെടാറില്ല. രണ്ട് ചെറുപ്പക്കാരെ പേപ്പട്ടിയെ പോലെ തല്ലിക്കൊല്ലാൻ ശ്രമിച്ചവരുടെ മേൽ നിയമം പ്രവർത്തിക്കുന്നുവെന്ന് കണ്ടാൽമതി. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരടക്കം നിയമത്തിന് മുകളിലല്ലല്ലോ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CHENNITHALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA