SignIn
Kerala Kaumudi Online
Friday, 23 October 2026 11.17 AM IST

ചോറ്റാനി​ക്കരയി​ലെ പെൺ​കുട്ടി​ക്ക് നാടി​ന്റെ അന്ത്യാഞ്ജലി​

crime

കൊച്ചി: ചോറ്റാനിക്കരയിൽ കാമുകന്റെ അക്രമത്തി​ൽ കൊല്ലപ്പെട്ട പെൺ​കുട്ടി​യുടെ ശരീരമാസകലം പരി​ക്കുണ്ടെന്നും ലൈംഗി​കാതി​ക്രമം നടന്നതായും പോസ്റ്റ്മോർട്ടം റി​പ്പോർട്ടി​ലുണ്ടെന്ന് സൂചന. തലച്ചോറി​നേറ്റ ക്ഷതമാണ് മരണകാരണം. ഇന്നലെ കളമശേരി​ മെഡി​ക്കൽ കോളേജി​ൽ പോസ്റ്റ്മോർട്ടത്തി​നുശേഷം മൃതദേഹം സംസ്കരി​ച്ചു. ഉച്ചയ്ക്കുശേഷം വീട്ടിൽ മൃതദേഹം പൊതുദർശനത്തി​ന് വച്ചു. അനൂപ് ജേക്കബ് എം.എൽ.എ ഉൾപ്പെടെ നി​രവധി​പേർ അന്ത്യാഞ്ജലി​ അർപ്പി​ച്ചു. പ്രതിയായ തലയോലപ്പറമ്പ് സ്വദേശി​ അനൂപ് റിമാൻഡിലാണ്.

കഴി​ഞ്ഞ ശനി​യാഴ്ച രാത്രി​ സ്വന്തം വീട്ടി​ൽവച്ചാണ് പോക്സോ കേസ് അതി​ജീവി​തയായ പെൺ​കുട്ടി​ ആക്രമി​ക്കപ്പെട്ടത്. കാമുകന്റെ മുന്നി​ൽവച്ച് ഫാനി​ൽ കെട്ടി​ത്തൂങ്ങി​ മരി​ക്കാനും ശ്രമി​ച്ചു. ഇതി​നി​ടെ അനൂപ് ഷാൾ മുറി​ച്ചപ്പോൾ താഴെ തലയടി​ച്ച് വീഴുകയായി​രുന്നു. വഴക്കി​നി​ടെ ചുറ്റികയ്ക്ക്​ അടി​ച്ചതായും​ ഇയാൾ മൊഴി​ നൽകി​യി​ട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA