SignIn
Kerala Kaumudi Online
Thursday, 22 October 2026 11.43 PM IST

ബംഗളുരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രവേശനം

p

ബംഗളൂരുവിലെ ക്രൈസ്റ്റ് ഡീംഡ്‌ യൂണിവേഴ്സിറ്റി 2026 ലെ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂർ, ബംഗളൂരുവിലെ കെങ്കേരി, യെശ്വന്ത്പൂർ ക്യാമ്പസുകളിലേക്കും, ഡൽഹി, പൂനെ ക്യാമ്പസുകളിലേക്കും അപേക്ഷിക്കാം സോഷ്യൽ സയൻസ്, ഹ്യുമാനിറ്റീസ്, എഡ്യൂക്കേഷൻ, സയൻസ്, ടെക്നോളജി, ബിസിനസ് ആൻഡ് മാനേജ്മെന്റ്, ഫിനാൻസ് ആൻഡ് അക്കൗണ്ടൻസി, കൊമേഴ്‌സ്, നിയമം,സയൻസ്, കമ്പ്യൂട്ടർ ആപ്ളിക്കേഷൻസ്, മാനേജ്മെന്റ്, കമ്പ്യൂട്ടർ സയൻസ്, ഭാഷ തുടങ്ങി നിരവധി പ്രോഗ്രാമുകളുണ്ട്.പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ക്രൈസ്റ്റ് പ്രവേശന പരീക്ഷ സി.ഐ.ടി 2026 (CET 2026) നു ഇപ്പോൾ അപേക്ഷിക്കാം. www.christuniversity.in

യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് അപേക്ഷിക്കാം

പെർത്തിലുള്ള യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ഡോക്ടറൽ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. IELTS, TOEFL സ്‌കോറുകൾ അഡ്മിഷന് വേണ്ടി പരിഗണിക്കും.ഇംഗ്ലീഷ് പ്രാവീണ്യം കുറഞ്ഞ വിദ്യാർത്ഥികൾക്ക് മെച്ചപ്പെടുത്താനായി ബ്രിഡ്‌ജ്‌ കോഴ്‌സുകൾ ക്യാമ്പസ്സിലുണ്ട്. UWA എന്ന ചുരുക്കപ്പേരിലാണ് യൂണിവേഴ്സിറ്റി അറിയപ്പെടുന്നത്. കൊമേഴ്‌സ്, എൻജിനിയറിംഗ്, ലാ, ആർക്കിടെക്ച്ചർ, ആർട്സ്,മാനേജ്മെന്റ്, ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ, സയൻസ് ഡിപ്പാർട്മെന്റുകൾ ഇവിടെയുണ്ട്. കാർഷിക മേഖലയിൽ ഗവേഷണം നടത്താനുതകുന്ന അഡ്വാൻസ്‌ഡ് ഗവേഷണ കേന്ദ്രവും UWA യിലുണ്ട്. മലയാളിയും,പ്രശസ്‌ത കാർഷിക ശാസ്ത്രജ്ഞനുമായ പ്രൊഫസർ സിദ്ദിഖ് കടമ്പോട്ട് UWA യിലുണ്ട്.നിരവധി മലയാളി ഗവേഷകർ ഇദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു. അക്കാഡമിക് മെരിറ്റ്, ടെസ്റ്റ് സ്‌കോറുകൾ, ബയോഡാറ്റ , SOP മുതലായവ വിലയിരുത്തിയാണ് അഡ്മിഷൻ. ഇടനിലക്കാരില്ലാതെ നേരിട്ട് അപേക്ഷിക്കാം.www.uwa.edu.au

ഓ​ർ​മി​ക്കാ​ൻ...

1.​ ​ഗേ​റ്റ് 2026​ ​ഉ​ത്ത​ര​ ​സൂ​ചി​ക​:​-​ ​ഫെ​ബ്രു​വ​രി​ 7​ ​മു​ത​ൽ​ 15​ ​വ​രെ​ ​ന​ട​ന്ന​ ​ഗ്രാ​ജ്വേ​റ്റ് ​ആ​പ്റ്റി​റ്റ്യൂ​ഡ് ​ടെ​സ്റ്റ് ​ഇ​ൻ​ ​എ​ൻ​ജി​നി​യ​റിം​ഗി​ന്റെ​ ​(2026​)​ ​ഉ​ത്ത​ര​ ​സൂ​ചി​ക​യും​ ​റെ​സ്പോ​ൺ​സ് ​ഷീ​റ്റും​ ​ഐ.​ഐ.​ടി​ ​ഗോ​ഹ​ട്ടി​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​വെ​ബ്സൈ​റ്റ്:​ ​g​a​t​e2026.​i​i​t​g.​a​c.​in

2.​ ​സി.​എം.​എ​ ​പ​രീ​ക്ഷാ​ ​ക​ല​ണ്ട​ർ​:​-​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്സ് ​ഒ​ഫ് ​കോ​സ്റ്റ് ​അ​ക്കൗ​ണ്ട്സ് ​ഒ​ഫ് ​ഇ​ന്ത്യ​ ​ന​ട​ത്തു​ന്ന​ ​സി.​എം.​എ​ ​ഫൈ​ന​ൽ,​ ​ഇ​ന്റ​ർ​മീ​ഡി​യ​റ്റ്,​ ​ഫൗ​ണ്ടേ​ഷ​ൻ​ ​പ​രീ​ക്ഷ​ക​ളു​ടെ​ ​സ​മ​യ​ക്ര​മം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു.​ ​ഏ​പ്രി​ൽ​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ ​ഇ​ന്റ​മീ​ഡി​യ​റ്റ്,​ ​ഫൈ​ന​ൽ​ ​പ​രീ​ക്ഷ​ക​ൾ​ ​ജൂ​ൺ​ 11​ ​മു​ത​ൽ​ 18​ ​വ​രെ​ ​ന​ട​ക്കും.​ ​വെ​ബ്സൈ​റ്റ്:​ ​i​c​m​a​i.​in

സ്പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​മാ​സ്റ്റ​ർ​ ​ഒ​ഫ് ​ഒ​പ്ടോ​മെ​ട്രി​ ​കോ​ഴ്സി​ലേ​ക്കു​ള്ള​ ​സ്പോ​ട്ട് ​അ​ലോ​ട്ട്മെ​ന്റ് 25​ന് ​രാ​വി​ലെ​ 10​ന് ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​റി​ന്റെ​ ​ജി​ല്ലാ​ ​ഫെ​സി​ലി​റ്റേ​ഷ​ൻ​ ​സെ​ന്റ​റു​ക​ളി​ൽ​ ​ന​ട​ത്തും.​ ​w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ 0471​-2560361,​ 362,​ 363,​ 364.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHRIST UNI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA