
കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി),ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി (കെ.ആർ.എൽ.സി.ബി.സി),കേരള റീജിയൻ ലത്തീൻ കത്തോലിക്കാ കൗൺസിൽ (കെ.ആർ.എൽ.സി.സി) എന്നിവർ വി.ഡി. സതീശന് ആശംസ നേർന്നു. ജനങ്ങൾ അർപ്പിച്ച വലിയ വിശ്വാസം കാത്തുസൂക്ഷിക്കാനും വിവേചനരഹിതവും നീതിയുക്തവുമായ ഭരണം കാഴ്ചവയ്‌ക്കാനും പുതിയ സർക്കാരിന് സാധിക്കട്ടെയെന്ന് കെ.സി.ബി.സി പ്രസിഡന്റ് ആർച്ച് ബിഷപ് വർഗീസ് ചക്കാലയ്‌ക്കൽ ആശംസിച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ ഉന്നത ഏകോപന സമിതി എന്ന നിലയിൽ കെ.ആർ.എൽ.സി.സി പുതിയ സർക്കാരിന് ക്രിയാത്മകമായ സഹകരണം നൽകുമെന്ന് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്,ജനറൽ സെക്രട്ടറി ഫാ. ജിജു ജോർജ് അറക്കത്തറ എന്നിവർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |