SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

നഗര ഭരണം: കേരളം നമ്പർ വൺ

city

തിരുവനന്തപുരം : നഗര തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ ഒന്നാം സ്ഥാനം കേരളത്തിന്. അർബൻ ഗവേണൻസ് ഇൻഡക്‌സിലാണ് ഒന്നാം സ്ഥാനത്തെത്തിയത്. സുശക്തമായ നഗരസഭാ കൗൺസിലുകളും കൗൺസിലർമാരും കേരളത്തിലാണെന്നും റിപ്പോർട്ടിലുണ്ട്. രണ്ടാം സ്ഥാനത്ത് ഒഡീഷയാണ്. നാഗാലാൻഡാണ് ഏറ്റവും അവസാനം. ഭരണ രംഗത്തെ കാര്യക്ഷമതാ വർദ്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ഏജൻസിയായ പ്രജയാണ് ഇൻഡക്സ് തയ്യാറാക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷും ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിംഗും ചേർന്ന് ഇൻഡക്സ് പ്രകാശനം ചെയ്തു.

കേരളത്തിന് 59.31 മാർക്ക്

2024ലെ നഗരഭരണ ഇൻഡക്‌സ് പ്രകാരം കേരളം 59.31മാർക്കോടെയാണ് ഒന്നാം സ്ഥാനത്തെത്തിയത്. തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടെ ശാക്തീകരണത്തിലും ധനകാര്യ മാനേജ്‌മെന്റിലും കേരളം ഒന്നാമതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA