SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

ജി.ആർ. അജിത്തിനെ തിരുവനന്തപുരത്ത് നിയമിച്ചു

തിരുവനന്തപുരം: യു.ഡി.എഫ് ഭരണകാലത്ത് പൊലീസ് അസോസിയേഷൻ നേതാവായിരുന്ന ജി.ആർ. അജിത്തിനെ തിരുവനന്തപുരം സിറ്റി പൊലീസിൽ സീനിയർ സി.പി.ഒയായി നിയമിച്ചു. എൽ.ഡി.എഫ് ഭരണത്തിലെത്തിയതോടെ അജിത്തിനെ ട്രാഫിക്കിലേക്കും പിന്നീട് കൊല്ലം റൂറലിലെ തെന്മല സ്റ്റേഷനിലേക്കും മാറ്റിയിരുന്നു. ഇതിനെതിരേ അജിത്ത് അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് മേധാവിക്കു വേണ്ടി എ.ഐ.ജി ജി.പൂങ്കുഴലി ഉത്തരവിറക്കിയത്. അജിത്തിനെ ട്രാഫിക്കിൽ നിയമിച്ച് പട്ടത്ത് ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ചത് പ്രതികാരമാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA