SignIn
Kerala Kaumudi Online
Friday, 23 October 2026 2.31 PM IST

മികച്ച പ്ലാനിംഗിലൂടെ നേടാം, സിവിൽ സർവീസ്

p

ബിരുദധാരികൾക്കും അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും സിവിൽ സർവീസ് പ്രിലിമിനറി 2025 പരീക്ഷയ്ക്ക് ഫെബ്രുവരി 11 വരെ www.upsc.gov.in വഴി അപേക്ഷിക്കാം. പ്രിലിമിനറിയുടെ മാർക്കനുസരിച്ചാണ് മെയിൻ പരീക്ഷയ്ക്കുള്ള യോഗ്യത നേടുന്നത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.ആർ.എസ് തുടങ്ങി 23 ഓളം സർവീസുകളിൽ 979 പേർക്ക് നിയമനം ലഭിക്കും. ഗ്രൂപ്പ് A, B സർവീസുകളിൽ നിയമനം നേടാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസിലും അപേക്ഷിക്കാൻ ഒരേ മാനദണ്ഡമായതിനാൽ ഒരു അപേക്ഷ നൽകിയാൽ മതിയാകും. ഉദ്യോഗാർത്ഥികൾ കൂടുതലായെഴുതുന്ന പരീക്ഷയാണിത്.

പരീക്ഷ

.............

പ്രിലിമിനറി പരീക്ഷയിൽ മൊത്തം 400 മാർക്കാണ്. 200 മാർക്കിന്റെ ഒബ്‌ജക്ടീവ് മാതൃകയിലുള്ള രണ്ട് പേപ്പറുകളുണ്ടാകും. പേപ്പർ ഒന്നിൽ പൊതുവിജ്ഞാനവും പേപ്പർ രണ്ടിൽ പ്രോബ്ലം സോൾവിംഗ്, ന്യൂമെറിക്കൽ, കമ്മ്യൂണിക്കേഷൻ സ്‌കിൽ, കോംപ്രിഹെൻഷൻ, ലോജിക്കൽ റീസണിംഗ്, അനലിറ്റിക്കൽ സ്‌കിൽസ്, മെന്റൽ എബിലിറ്റി, ഡിസിഷൻ മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട അഭിരുചി വിലയിരുത്തും. നെഗറ്റീവ് മാർക്കിംഗ് നിലവിലുണ്ട്. രണ്ടാമത്തെ പേപ്പറിൽ 33 ശതമാനം കട്ട് ഓഫ് മാർക്ക് ലഭിച്ചാൽ മതി. മേയ് 25 നാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ ആഗസ്റ്റ്- സെപ്തംബർ മാസങ്ങളിൽ നടക്കും. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ നവംബർ 16 നു തുടങ്ങും.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ വേണോ, വേണ്ടയോ എന്നാലോചിച്ചു സമയം കളയരുത്. ഉറച്ച തീരുമാനമെടുത്ത് ശുഭാപ്തി വിശ്വാസത്തോടെ തയ്യാറെടുക്കണം.

ശ്രദ്ധിക്കാൻ

....................

1. വ്യക്തമായ സ്റ്റഡി പ്ലാൻ തയ്യാറാക്കണം. തുടർച്ചയായി പരിശ്രമിക്കണം.

ലക്ഷ്യബോധത്തോടെ പഠനം തുടരണം

2. തികഞ്ഞ ആത്മ വിശ്വാസവും പ്രതിബദ്ധതയും പുലർത്തണം

3. ടൈം മാനേജ്‌മെന്റിൽ പ്രത്യേകം ശ്രദ്ധിക്കണം

4. കുറഞ്ഞത് ഒരു വർഷത്തെ തയ്യാറെടുപ്പ് ആവശ്യമാണ്

5. സിലബസ് നന്നായി വിലയിരുത്തി പഠിക്കണം

6. മുൻ വർഷങ്ങളിലെ പ്രിലിമിനറി, മെയിൻസ് ചോദ്യപേപ്പർ വിലയിരുത്തണം

7. ദിനപത്രങ്ങൾ പതിവായി വായിച്ച്, പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ച് കുറിപ്പുണ്ടാക്കണം.

8. എട്ടാം ക്ലാസ് മുതൽ 12 വരെയുള്ള എൻ.സി.ഇ.ആർ.ടി സോഷ്യൽ സയൻസ് പുസ്തകങ്ങൾ പഠിക്കണം.

9. വ്യക്തമായ സമയക്രമം അനുസരിച്ചു തയ്യാറെടുക്കണം

10. കോച്ചിംഗിനു പോകുന്നവർ പഠിപ്പിച്ച ഭാഗങ്ങൾ വീണ്ടും പഠിക്കാൻ ശ്രമിക്കണം.

11. ഇന്റർനെറ്റ്, സോഷ്യൽ മീഡിയ എന്നിവയുടെ ഉപയോഗം അത്യാവശ്യത്തിന് മാത്രമാകണം.

12. ഇടയ്ക്കിടെ മോക്ക് ടെസ്റ്റുകൾ ചെയ്യാൻ ശ്രമിക്കണം.

13. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരുടെ ചർച്ചാ ഗ്രൂപ്പുകളിൽ പങ്കാളിയാകുന്നത് നല്ലതാണ്.

14. ആവശ്യമായ റഫറൻസ് പുസ്തകങ്ങൾ കണ്ടെത്തി വായിക്കാൻ ശ്രമിക്കണം.

ഓപ്ഷണൽ വിഷയങ്ങളിൽ താത്പര്യമുള്ള വിഷയം മെയിൻ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷയ്ക്ക് ഒൻപത് പേപ്പറുകളുണ്ട്. അപേക്ഷിക്കുമ്പോൾ ഓപ്ഷണൽ വിഷയം വ്യക്തമാക്കണം. സൈക്കോളജി, സോഷ്യോളജി, ആന്ത്രോപോളജി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്‌സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ എടുക്കുന്നവരിൽ വിജയ നിരക്ക് കൂടുതലാണെന്ന് മുൻ വർഷങ്ങളിലെ റിസൾട്ടിലൂടെ വ്യക്തമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIVIL SERVICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA