SignIn
Kerala Kaumudi Online
Friday, 23 October 2026 7.05 AM IST

ഡോ. സിസ തോമസിന്റെ നിയമനം; സ്റ്റേ ഇല്ല

p

കൊച്ചി: ഡിജിറ്റൽ സർവകലാശാല താത്കാലിക വൈസ് ചാൻസലറായി ഡോ. സിസ തോമസിനെ ഗവർണർ നിയമിച്ചത് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. സാങ്കേതിക സർവകലാശാല താത്കാലിക വി.സിയായി ഡോ. കെ. ശിവപ്രസാദിനെ നിയമിച്ചത് ചോദ്യം ചെയ്യുന്ന ഹർജിയോടൊപ്പം വാദം കേൾക്കനായി അടുത്തയാഴ്ചത്തേക്ക് ഇതും മാറ്റി. ഗവർണർക്കും സിസ തോമസിനും നോട്ടീസിനും നിർദ്ദേശിച്ചു. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റേതാണ് നടപടി.
സർക്കാർ ലിസ്റ്റ് ഒഴിവാക്കി ഡോ. സിസയെ നിയമിച്ചത് ചട്ടവിരുദ്ധമാണെന്നാണ് സർക്കാരിന്റെ വാദം. സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട കേസിലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരാണ് ഗവർണറുടെ നടപടിയെന്നും ഹർജിയിൽ പറയുന്നു.

ജാ​തീ​യ​ ​അ​ധി​ക്ഷേ​പ​മാ​യി
കാ​ണാ​നാ​കി​ല്ല

കൊ​ച്ചി​:​ ​ജാ​തീ​യ​ ​അ​ധി​ക്ഷേ​പ​മാ​കു​മ്പോ​ൾ​ ​മാ​ത്ര​മേ​ ​പ​ട്ടി​ക​ജാ​തി​വ​ർ​ഗ​ ​പീ​ഡ​ന​ ​നി​രോ​ധ​ന​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​കു​റ്റ​കൃ​ത്യം​ ​നി​ല​നി​ൽ​ക്കൂ​വെ​ന്ന് ​ഹൈ​ക്കോ​ട​തി.​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ആ​ൻ​ഡ് ​ഇ​ന്റ​ർ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​നാ​നോ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​നാ​നോ​ ​ടെ​ക്‌​നോ​ള​ജി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ന​ന്ദ​കു​മാ​റി​നെ​തി​രെ​ ​പ​ട്ടി​ക​ജാ​തി​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​ ​ഗ​വേ​ഷ​ണ​ ​വി​ദ്യാ​ർ​ത്ഥി​ ​ന​ൽ​കി​യ​ ​കേ​സി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ക​ൾ​ ​റ​ദ്ദാ​ക്കി​യാ​ണ് ​ജ​സ്റ്റി​സ് ​എ.​ ​ബ​ദ​റു​ദ്ദീ​ന്റെ​ ​ഉ​ത്ത​ര​വ്.

ഗ​വേ​ഷ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​സെ​മി​നാ​റി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത് ​മോ​ഷ്ടി​ച്ച​ ​ഭാ​ഗ​ങ്ങ​ളാ​ണെ​ന്ന് ​പ​ര​സ്യ​മാ​യി​ ​അ​ദ്ധ്യാ​പ​ക​ൻ​ ​പ​രി​ഹ​സി​ച്ച​ത് ​ജാ​തീ​യ​ ​അ​ധി​ക്ഷേ​പ​മാ​ണെ​ന്നാ​യി​രു​ന്നു​ ​വി​ദ്യാ​ർ​ത്ഥി​യു​ടെ​ ​പ​രാ​തി.​ ​വി​ദ്യാ​ർ​ത്ഥി​യും​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​വും​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.

അ​ദ്ധ്യാ​പ​ക​ന്റെ​ ​പ​രാ​മ​ർ​ശം​ ​ജാ​തീ​യ​ ​അ​ധി​ക്ഷേ​പ​മാ​യി​ ​കാ​ണാ​നാ​വി​ല്ലെ​ന്ന് ​കോ​ട​തി​ ​വി​ല​യി​രു​ത്തി.​ ​വി​ദ്യാ​ർ​ത്ഥി​ക്കെ​തി​രെ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​ജാ​തീ​യ​ ​അ​ധി​ക്ഷേ​പം​ ​ന​ട​ത്തി​യ​താ​യി​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ​റ​ഞ്ഞെ​ന്ന​ ​സി​ൻ​ഡി​ക്കേ​റ്റ് ​അം​ഗ​ത്തി​ന്റെ​ ​മൊ​ഴി​ ​ക​ണ​ക്കി​ലെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും​ ​വ്യ​ക്ത​മാ​ക്കി.

കാ​ഷ്വ​ൽ​ ​സ്വീ​പ്പ​ർ​മാ​രു​ടെ
വേ​ത​നം​ ​വ​ർ​ദ്ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​കാ​ഷ്വ​ൽ​ ​സ്വീ​പ്പ​ർ​മാ​രു​ടെ​ ​ശ​മ്പ​ളം​ 6000​ ​രൂ​പ​യി​ൽ​ ​നി​ന്ന് 8000​ ​രൂ​പ​യാ​ക്കി​ ​വ​ർ​ദ്ധി​പ്പി​ച്ചു.​ 2023​ ​ഏ​പ്രി​ൽ​ ​ഒ​ന്നു​മു​ത​ൽ​ ​മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​മു​ണ്ടാ​കും.​ ​സ​ർ​ക്കാ​ർ​ ​സ​ർ​വീ​സി​ലെ​ ​കാ​ഷ്വ​ൽ​ ​സ്വീ​പ്പ​ർ​മാ​രു​ടെ​ ​വേ​ത​നം​ 2021​ ​ഏ​പ്രി​ൽ​ ​മു​ത​ൽ​ 8000​ ​രൂ​പ​യാ​ക്കി​ ​വ​ർ​ദ്ധി​പ്പി​ച്ചി​രു​ന്നു.​ ​സ​മാ​ന​ ​വ​ർ​ദ്ധ​ന​വ് ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ചാ​ണ് ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ആ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കാൻ
ദൂ​ര​പ​രി​ധി​ ​ഇ​ള​വ്:​ ​ഹ​ർ​ജി​ ​മാ​റ്റി

കൊ​ച്ചി​:​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ശ്രീ​പൂ​ർ​ണ​ത്ര​യീ​ശ​ക്ഷേ​ത്രം​ ​വൃ​ശ്ചി​കോ​ത്സ​വ​ത്തി​ന് ​ആ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കാ​ൻ​ ​മൂ​ന്നു​മീ​റ്റ​ർ​ ​ദൂ​ര​പ​രി​ധി​യി​ൽ​ ​ഇ​ള​വു​തേ​ടി​ ​പി.​ബി.​ ​ഗി​രീ​ഷ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​അ​ടു​ത്ത​ ​ബു​ധ​നാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി​ ​മാ​റ്റി.​ ​എ​ഴു​ന്ന​ള്ളി​പ്പി​ന് ​ആ​ന​ക​ൾ​ ​ത​മ്മി​ൽ​ ​മൂ​ന്നു​മീ​റ്റ​ർ​ ​അ​ക​ലം​വേ​ണ​മെ​ന്ന​ത്തി​ൽ​ ​ഇ​ള​വ് ​അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് ​മ​റ്റൊ​രു​ ​ഡി​വി​ഷ​ൻ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും​ ​ഈ​ ​ഉ​ത്ത​ര​വ് ​പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും​ ​ജ​സ്റ്റി​സ് ​അ​നി​ൽ​ ​കെ.​ ​ന​രേ​ന്ദ്ര​ൻ,​ജ​സ്റ്റി​സ് ​എ​സ്.​ ​മു​ര​ളീ​കൃ​ഷ്ണ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ദേ​വ​സ്വം​ബെ​ഞ്ച് ​പ​റ​ഞ്ഞു.​ ​ക്ഷേ​ത്ര​ ​ര​ജി​സ്റ്റ​ർ​ ​പ്ര​കാ​രം​ 1957​ ​മു​ത​ൽ​ ​ഉ​ത്സ​വ​ത്തി​ന് 15​ ​ആ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കു​ന്നു​ണ്ടെ​ന്ന് ​കൊ​ച്ചി​ൻ​ ​ദേ​വ​സ്വം​ബോ​ർ​ഡ് ​അ​റി​യി​ച്ചു.​ 1902​ന് ​മു​മ്പേ​ ​ഇ​വി​ടെ​ 15​ ​ആ​ന​ക​ളെ​ ​എ​ഴു​ന്ന​ള്ളി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു​ ​ഹ​ർ​ജി​ക്കാ​രു​ടെ​ ​വാ​ദം.​ ​ഇ​തി​ന്റേ​തെ​ന്ന് ​പ​റ​യു​ന്ന​ ​ഫോ​ട്ടോ​യും​ ​ഹാ​ജ​രാ​ക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CIZA THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA