SignIn
Kerala Kaumudi Online
Saturday, 19 September 2026 9.26 PM IST

മുഖ്യമന്ത്രി- ഡി.ജി.പി അടിയന്തര കൂടിക്കാഴ്ച

cm

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാറിനും എസ്.പി സുജിത്ത് ദാസിനുമെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിനെ വിളിച്ചുവരുത്തി ചർച്ച നടത്തി. ഇന്നലെ സന്ധ്യയോടെ ക്ലിഫ്ഹൗസിൽ നടന്ന കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേശിനെയും വിളിച്ചുവരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും പങ്കെടുത്തു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള പതിവ് കൂടിക്കാഴ്ചയാണെന്നാണ് വിശദീകരണം. മലപ്പുറത്ത് എസ്.പിയടക്കം ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പീഡന പരാതിയടക്കം ചർച്ചയായെന്നാണ് വിവരം. പി.വി.അൻവർ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങളിലെ അന്വേഷണത്തിന്റെ പുരോഗതിയും മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ തിരോധാനം അന്വേഷിക്കാൻ ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചതായി ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA