
വടകര: രാജ്യത്തെ കാവിവത്ക്കരിച്ച് ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ് ബി.ജെ.പി സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വടകരയിൽ സി.പി.എം കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ വർഗീയവത്ക്കരിച്ചാൽ ഉദ്ദേശിച്ച പോലെ രാജ്യത്തെ മാറ്റാമെന്നാണ് ബി.ജെ.പി കരുതുന്നത്. ഫെഡറലിസം തകർത്ത് സംസ്ഥാനങ്ങളുടെ അധികാരം ഇല്ലാതാക്കാനാണ് നീക്കം. യു.ജി.സി നിയമഭേദഗതിയിലൂടെ കോളേജുകളും സർവകലാശാലകളും പിടിച്ചെടുക്കാനാണ് ശ്രമം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ ബി.ജെ.പിയുടെ പ്രതീക്ഷകൾ തടയാൻ നല്ല ഇടപെടൽ നടത്താൻ കമ്യൂണിസ്റ്റ് പാർട്ടികൾക്കു കഴിഞ്ഞു. എന്നാൽ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നത് സത്യമാണ്..
ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലീങ്ങളെ വേട്ടയാടുന്ന നയമാണ് കേന്ദ്രത്തിന്റേത്. ഹിന്ദുരാഷ്ട്രമാണ് ലക്ഷ്യം. അതിന് രാജ്യത്ത് തടസ്സമായി നിൽക്കുന്നത് കമ്യൂണിസ്റ്റുകാരാണ്. അപ്പോൾ അവർ ഭരിക്കുന്ന സംസ്ഥാനത്തെ തകർക്കണം. അതുകൊണ്ടാണ് അർഹമായ ഫണ്ടുകളും ദുരിതാശ്വാസ നിധിയുമൊന്നും നൽകാതെ കേരളത്തെ ശ്വാസം മുട്ടിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |