SignIn
Kerala Kaumudi Online
Thursday, 22 October 2026 11.01 PM IST

സംസ്ഥാന സമിതിയിൽ 15- 20 പേർ ഒഴിയാനിട യുവനിരയ്ക്ക് പ്രാധാന്യമേറും

cm

കൊ​ല്ലം: നേ​തൃ​ത്വ​ത്തി​ലേ​ക്ക് പു​തി​യ ത​ല​മു​റ​യെ ഉൾ​പ്പെ​ടു​ത്തി സം​സ്ഥാ​ന സ​മി​തി പു​നഃസം​ഘ​ടി​പ്പി​ക്കാൻ സി.പി.എം. 75 വ​യ​സ് പ്രാ​യ​പ​രി​ധി, അ​നാ​രോ​ഗ്യം എ​ന്നീ ഘ​ട​ക​ങ്ങൾ ക​ണ​ക്കാ​ക്കി 88 അം​ഗ സം​സ്ഥാ​ന സ​മി​തി​യിൽ നി​ന്ന് 15- ​20 പേ​രോ​ളം ഒ​ഴി​യും. നേ​താ​ക്ക​ളു​ടെ അ​നു​ഭ​വസ​മ്പ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം യു​വ​ജ​ന പ്രാ​തി​നിദ്ധ്യം കൂ​ടി ഉ​റ​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ്ര​വർ​ത്ത​ന​ത്തി​ലെ വീ​ഴ്​ച​ക​ളു​ടെ പേ​രി​ലും നി​ല​വി​ലു​ള്ള സ​മി​തി​യിൽ നി​ന്ന് ചി​ല​രെ ഒ​ഴി​വാ​ക്കി​യേ​ക്കുമെന്നും സൂ​ച​ന​യു​ണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി അ​ട​ക്കം വി​ഭാ​ഗീ​യ പ്ര​വ​ണ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വർ​ത്ത​ന റി​പ്പോർ​ട്ടിൽ ത​ന്നെ ചി​ല നേ​താ​ക്ക​ളു​ടെ പേ​ര് പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ചിരു​ന്നു. എ​റ​ണാ​കു​ള​ത്ത് നി​ന്നു​ള്ള ച​ന്ദ്രൻ​പി​ള്ള​യെ (68) അ​നാ​രോ​ഗ്യം പ​രി​ഗ​ണി​ച്ച് ഒ​ഴി​വാ​ക്കാൻ സാ​ദ്ധ്യ​ത​യു​ണ്ട്. 2025 ജ​നു​വ​രി എ​ന്ന​ത് ക​ണ​ക്കാ​ക്കു​മ്പോൾ സാ​ങ്കേ​തി​ക​മാ​യി പ്രാ​യം 75 പൂർ​ത്തി​യാ​കാ​ത്ത നേ​താ​ക്ക​ളെ തു​ട​രാൻ അ​നു​വ​ദി​ച്ചേ​ക്കും.


എ.കെ.ബാ​ലൻ, പി.കെ.ശ്രീ​മ​തി, ആ​നാ​വൂർ നാ​ഗ​പ്പൻ, പി.രാ​ജേ​ന്ദ്രൻ, കെ.വ​ര​ദ​രാ​ജൻ, എൻ.ആർ.ബാ​ലൻ, പി.ന​ന്ദ​കു​മാർ, എം.എം.വർ​ഗീ​സ്, ഗോ​പി കോ​ട്ട​മു​റി​ക്കൽ, എ​സ്.ശർ​മ്മ, എം.വി.ബാ​ല​കൃ​ഷ്​ണൻ, എം.കെ.ക​ണ്ണൻ, സി.എം.ദി​നേ​ശ് മ​ണി, കെ.രാ​ജ​ഗോ​പാൽ, എസ്.രാജേന്ദ്രൻ തു​ട​ങ്ങി​യ​വർ പ്രാ​യ​പ​രി​ധി​യു​ടെ പേ​രിൽ ​ഒ​ഴി​വാ​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പ്. പു​തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.വി.അ​ബ്ദുൽ ഖാ​ദർ (തൃ​ശൂർ), വി.പി.അ​നിൽ​കു​മാർ (മ​ല​പ്പു​റം), കെ.റ​ഫീ​ഖ് (വ​യ​നാ​ട്), എം.മെ​ഹ​ബൂ​ബ് (കോ​ഴി​ക്കോ​ട്), എം.രാ​ജ​ഗോ​പാൽ (കാ​സർ​ക്കോ​ട്) എ​ന്നി​വർ പു​തി​യ ക​മ്മി​റ്റി​യി​ലെ​ത്തും.


സാ​ദ്ധ്യ​ത​യു​ള്ള പു​തു​മു​ഖ​ങ്ങൾ
മ​ന്ത്രി ആർ.ബി​ന്ദു, വി.കെ.സ​നോ​ജ്, വി.വ​സീ​ഫ്, ജെ​യ്​ക്ക് സി.തോ​മ​സ്, എൻ.സു​ക​ന്യ, എ​സ്.ജ​യ​മോ​ഹൻ, ടി.ആർ.ര​ഘു​നാ​ഥ്, ജോർ​ജ് മാ​ത്യു, ഐ.ബി.സ​തീ​ഷ്, എ​ച്ച്.സ​ലാം, യു.പി.ജോ​സ​ഫ്, ജോൺ ഫെർ​ണാ​ണ്ട​സ്, പു​ഷ്​പ ദാ​സ്, ടി.ആർ.ര​ഘു​നാ​ഥ്, പി.കെ.ഹ​രി​കു​മാർ, പി.പി.ചി​ത്ത​ര​ഞ്​ജൻ, കെ.എ​ച്ച്.ബാ​ബു​ജാൻ, കെ.പ്ര​സാ​ദ്, ജോർ​ജ് മാ​ത്യു, എ​ക്‌​സ്.ഏ​ണ​സ്റ്റ്, കെ.എ​സ്.സു​നിൽ കു​മാർ.


 സെ​ക്ര​ട്ടേ​റി​യ​റ്റ് രൂപീകരണം പി​ന്നീ​ട്
സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് രൂ​പീ​ക​ര​ണം സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കി​ല്ലെ​ന്നാ​ണ് സൂ​ച​ന. മേ​യിൽ 75 പൂർ​ത്തി​യാ​കു​ന്ന മുൻ എൽ.ഡി.എ​ഫ് കൺ​വീ​നർ ഇ.പി.ജ​യ​രാ​ജ​നും ജൂ​ണിൽ പൂർ​ത്തി​യാ​കു​ന്ന നി​ല​വി​ലെ കൺ​വീ​നർ ടി.പി.രാ​മ​കൃ​ഷ്​ണ​നെ​യും തു​ട​രാൻ അ​നു​വ​ദി​ച്ചേ​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം വർ​ദ്ധി​പ്പി​ക്കാൻ കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ അ​നു​മ​തി വേ​ണം. 17ൽ ര​ണ്ടു പേ​രെ​ങ്കി​ലും വ​നി​ത​ക​ളാ​വ​ട്ടെയെ​ന്നാ​ണ് കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്റെ നി​ല​പാ​ട്. കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങൾ കൂ​ടി​യാ​യ കെ.കെ.ശൈ​ല​ജ, അ​ഡ്വ. പി.സ​തീ​ദേ​വി, സി.എ​സ്.സു​ജാ​ത എ​ന്നി​വർ​ സ്വാ​ഭാ​വി​ക​മാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​ണ്. പു​തു​താ​യി ജെ.മെഴ്സിക്കുട്ടി അമ്മ, ഡോ. ടി.എൻ.സീ​മ, കെ.എ​സ്.സ​ലീ​ഖ എ​ന്നി​വ​രെ പ​രി​ഗ​ണി​ച്ചേ​ക്കും. എ.കെ.ബാ​ല​ന്റെ ഒ​ഴി​വി​ലേ​ക്ക് മ​ന്ത്രി എം.ബി.രാ​ജേ​ഷ് എ​ത്താ​നാ​ണ് സാ​ദ്ധ്യ​ത. ക​ണ്ണൂ​രിൽ നി​ന്ന് എം.വി.ജ​യ​രാ​ജൻ, പി.ജ​യ​രാ​ജൻ, പി.ശ​ശി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് സ​ജീ​വ​മാ​യി ഉ​യ​രു​ന്ന​ത്. പി.ജ​യ​രാ​ജ​ന് സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റി​ലെ​ത്താൻ അ​വ​സാ​ന അ​വ​സ​ര​മാ​ണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA