
തിരുവനന്തപുരം: വ്യത്യസ്ത വർഗീയ ശക്തികൾക്കു തരാതരം പോലെ വഴങ്ങിക്കൊടുക്കുന്നതും അവരുടെ ആനുകൂല്യത്തിൽ അധികാരം നിലനിർത്തുന്നതുമായ ഭരണമല്ല കേരളത്തിലുള്ളതെന്നും . 'നിങ്ങൾ ഞങ്ങളുടെ വോട്ടുകൊണ്ട് അധികാരത്തിൽ വന്നവരല്ലേ? ഇനിയും വരേണ്ടതല്ലേ, അതുകൊണ്ട് ഞങ്ങളുടെ ആളെ അങ്ങുവിട്' എന്ന് ഈ ഭരണത്തോടു കല്പിക്കാൻ കെൽപുള്ള ഒരു വർഗീയ ശക്തിയുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിയമസഭയിൽ ബഡ്ജറ്റ് ചർച്ചകൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഒൻപതു കൊല്ലങ്ങൾക്കു മുമ്പ് അതായിരുന്നില്ല സ്ഥിതി.ഒരു കുടം ടാറും ഒരു കുറ്റിച്ചൂലുമായി നിൽക്കുന്ന ഒരാളെക്കുറിച്ച് ഈ സഭയിൽ അംഗമായിരുന്ന കവി കടമ്മനിട്ട രാമകൃഷ്ണൻ എഴുതിയിട്ടുണ്ട്. ടാറും ചൂലുമായി തെരുവിലിറങ്ങി നിൽക്കുന്നത് കുളിച്ചു വൃത്തിയായി നടക്കുന്ന ആരുടെയെങ്കിലും മുഖത്തു കരി പൂശാനായിരുന്നു. ഇങ്ങനെ കരി പൂശാൻ നിൽക്കുന്നവൻ അതേ കരിയിൽ കുളിച്ചു നിൽക്കുന്ന ചിത്രമാണ് സംസ്ഥാനത്തെ പ്രതിപക്ഷത്തിനുള്ളത്.കുളിച്ചുവന്നവന്റെ മുഖത്തേക്കു തെറിപ്പിക്കാൻ നോക്കുന്ന ടാറത്രയും അതു നിറച്ചുവന്നവന്റെ മുഖത്തു തന്നെ തുടരെ വീഴുന്നതാണ്,ഇപ്പോൾ സംസ്ഥാനത്തെ പ്രതിപക്ഷത്തിന്റെ സ്ഥിതി
പ്രതിപക്ഷം കഴിഞ്ഞ ഒൻപതു വർഷത്തോളമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ ആരോപണങ്ങളുടെ കരിമ്പുക ഉയർത്തിയെങ്കിലും സത്യത്തിന്റെ കാറ്റും വെളിച്ചവും ഇരമ്പിയെത്തുമ്പോൾ ആ പുകക്കരിയാകെ അകന്നുപോയി. ഈ സർക്കാർ കൂടുതൽ തിളക്കത്തോടെ, പത്തരമാറ്റു ശുദ്ധിയോടെ വിളങ്ങി നിൽക്കുന്നു. സത്യത്തിന്റെ വെളിച്ചം പടരുന്ന മുറയ്ക്ക് ഈ കരിമ്പുകയാകെ ആരോപണമുന്നയിച്ചവരുടെ മുഖത്തെ മാറാക്കറകളായി പതിഞ്ഞു നിൽക്കുന്ന സ്ഥിതിയാണെന്ഉം .മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |