SignIn
Kerala Kaumudi Online
Friday, 23 October 2026 12.03 PM IST

ശാന്തിഗിരി നവപൂജിതം ആഘോഷം 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

cm

തിരുവനന്തപുരം:ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ജന്മദിനാഘോഷമായ നവപൂജിതം 28ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി അദ്ധ്യക്ഷനാകും. നവപൂജിതം സുവനീർ പ്രകാശനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവി,ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് തിരുവനന്തപുരം ബിഷപ്പ് മാത്യൂസ് മാർ സിൽവാസിയോസ് എപ്പിസ്‌കോപ്പ, മാർത്തോമ സഭ ഡയോസീയൻ സെക്രട്ടറി ഫാ.ഷിബു ഒ. പ്ലാവിള, എറണാകുളം ഗ്രാൻഡ് മസ്ജിദ് ഇമാം ഫൈസൽ അസ്ഹരി എന്നിവർ പങ്കെടുക്കും.

സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ. കൃഷ്ണൻനായർ, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, ഡി.സി.സി ജില്ല വൈസ് പ്രസിഡന്റ് അഡ്വ.എം. മുനീർ, ഡോ.ജി.ആർ.കിരൺ, ഡോ.മാത്യൂസ് കെ.ലൂക്കോസ് മന്നിയോട്ട്, മാണിക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ആർ. സഹീറത്ത് ബീവി തുടങ്ങിയവർ സമ്മേളനത്തിൽ സംബന്ധിക്കും.

നവപൂജിതം ആഘോഷങ്ങളോടനുബന്ധിച്ച് കേന്ദ്ര സംസ്‌കൃത സർവ്വകലാശാലയുടെയും ഇൻഡിക് ധർമ്മ അക്കാഡമിയുടെയും ശാന്തിഗിരി റിസർച്ച് ഫൗണ്ടേഷന്റെയും ആർട്സ് & കൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റേയും സംയുക്താഭിമുഖ്യത്തിൽ 28,29 തീയതികളിൽ സെമിനാർ നടക്കും. നവപൂജിതം ദിനമായ 29 ന് രാവിലെ 5ന് സന്യാസസംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലി. 6ന് ധ്വജാരോഹണം, 7 മണി മുതൽ പുഷ്പസമർപ്പണം. 10 മണിക്ക് നവപൂജിതം സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്ക് 12 മണിക്ക് ഗുരുദർശനവും വിവിധ സമർപ്പണങ്ങളും അന്നദാനവും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ദീപപ്രദക്ഷിണം. രാത്രി 7.30 ന് സമാപന സത്സംഗത്തിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി നവപൂജിതം സമർപ്പണം സന്ദേശം നൽകും. രാത്രി 9 മണി മുതൽ വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ ആഭിമുഖ്യത്തിൽ കലാപരിപാടികൾ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA