SignIn
Kerala Kaumudi Online
Monday, 21 September 2026 8.32 PM IST

സുശക്തി മിഷൻ ലോകമാതൃക: മുഖ്യമന്ത്രി

c

തിരുവനന്തപുരം: ലോകം ശ്രദ്ധിക്കുന്ന മാതൃകയായി സുശക്തി മിഷൻ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി ആരംഭിച്ച സുശക്തി സ്വയംസഹായ സംഘങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ശാരീരികമോ മാനസികമോ ബൗദ്ധികമോ ആയ വെല്ലുവിളികൾ നേരിടുന്ന ഏതൊരാൾക്കും മിഷനിൽ അംഗമാകാം. സുശക്തി ലോഗോ മുഖ്യമന്ത്രി ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. എം.വി. ജയഡാളിക്ക് നൽകി പ്രകാശനം ചെയ്തു. സുശക്തിയുടെ ആദ്യ അംഗത്വം ഡയറക്ടർ ഗിരീഷ് കീർത്തി ഏറ്റുവാങ്ങി. മന്ത്രി ഡോ. ആർ ബിന്ദു അദ്ധ്യക്ഷയായി. 1800 സൈഡ് വീൽ സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം നസീറിനും മനുജയ്ക്കും താക്കോലുകൾ കൈമാറി മന്ത്രി നിർവഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA