തൃശൂർ: തൃശൂർ ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ മറ്റൊരു കടമ്പകൂടി കടന്നു. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടിയായ കിളിമഞ്ചാരോ, യൂറോപ്പിലെ ഉയരമുള്ള കൊടുമുടിയായ മൗണ്ട് എൽബ്രസ്, ഹിമാലയ സാനുക്കളിലെ നൺ, ദ്രൗപദി കാ ദണ്ഡ കൊടുമുടികൾ എന്നിവ ചുറുചുറുക്കോടെ കയറിയ കളക്ടറാണ് അർജുൻ. കളക്ടറെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതിനിടയിൽ അദ്ദേഹം ബസോടിച്ച് ഹൈവി ലൈസൻസും സ്വന്തമാക്കി.
ചെറുപ്പം മുതലേ ഹൈവി ലൈസൻസ് പ്രേമം ഉണ്ടായിരുന്നു. മാനന്തവാടി സബ് കളക്ടറായിരിക്കെയാണ് അതിന്റെ പരിശീലനം നടത്തിയത്. ആഴ്ചകൾക്കു മുൻപ് അത്താണിയിലെ ഗ്രൗണ്ടിൽ പരിശീലനം നടത്തിയ ശേഷമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽ ടെസ്റ്റിനായി ഹാജരായത്.
ഗ്രൗണ്ട് ടെസ്റ്റ് നടത്തിയശേഷം സംസ്ഥാന പാതയിൽ വടക്കാഞ്ചേരി റൂട്ടിൽ 10 കിലോമീറ്ററോളം ഓടിച്ചാണ് ഏറെ നാളത്തെ അഗ്രഹം സഫലമാക്കിയത്. ടെസ്റ്റ് വിജയിച്ച വിവരം മോട്ടോർ വാഹന വകുപ്പ് കളക്ടറെ അറിയിച്ചു. നിരവധി ട്രക്കിംഗിൽ പങ്കെടുത്തിട്ടുള്ള കളക്ടർ ഏതാനും ആഴ്ച മുമ്പ് നടന്ന മാരത്തോണിൽ 42 കിലോ മീറ്റർ ഓടി. മസൂറിയിലെ ഐ.എ.എസ് പരിശീലനകാലത്ത് മികച്ച സ്‌പോർട്‌സ്‌മാനുള്ള പുരസ്‌കാരം ലഭിച്ചിച്ചിരുന്നു. ഏതാനും മാസം മുമ്പാണ് കളക്ടറായി തൃശൂരിൽ ചുമതലയേറ്റത്.
വളരെക്കാലമായി ഹൈവി ലൈസൻസ് എടുക്കുന്നതിന് അഗ്രഹം ഉണ്ടായിരുന്നു. തിരക്കായതിനാൽ അതിനായില്ല. ഇതിനിടയിൽ കുറച്ച് സമയം ലഭിച്ചപ്പോൾ അതിന് പരിശ്രമിച്ചു. ആദ്യ ശ്രമത്തിൽ നേടാനായി.
അർജുൻ പാണ്ഡ്യൻ
കളക്ടർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |