SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

ദ്വിദിന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോൺക്ലേവ് ജനുവരിയിൽ

p

തൃശൂർ: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ഉന്നതവിദ്യാഭ്യാസ വകുപ്പും സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ നടക്കുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺക്ലേവിന്റെ ലോഗോ പ്രകാശനം മന്ത്രി നിർവഹിച്ചു.

14ന് മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. നോബൽ പുരസ്‌കാര ജേതാക്കൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ വിചക്ഷണരും സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭരും പങ്കെടുക്കും. ശിൽപ്പശാലകളും പ്ലീനറി, പാരലൽ സെഷനും നടക്കും. കോൺക്ലേവിൽ പങ്കെടുക്കാൻ https://keralahighereducation.com സന്ദർശിച്ച് പേര് രജിസ്റ്റർ ചെയ്യണം.

അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​യു​വ​ജ​ന​ ​ക​മ്മി​ഷ​ൻ​ ​യൂ​ത്ത് ​ഐ​ക്ക​ൺ​ ​അ​വാ​ർ​ഡി​ന് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​നി​ർ​ണാ​യ​ക​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്തി​യി​ട്ടു​ള്ള​തും​ ​ക​ലാ​/​സാം​സ്‌​കാ​രി​കം,​ ​സാ​ഹി​ത്യം,​ ​കാ​യി​കം,​ ​കൃ​ഷി​/​മൃ​ഗ​സം​ര​ക്ഷ​ണം,​ ​വ്യ​വ​സാ​യം​/​സാ​ങ്കേ​തി​ക​വി​ദ്യ,​ ​മാ​ദ്ധ്യ​മം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​നേ​ട്ടം​ ​കൈ​വ​രി​ച്ച​വ​രു​മാ​യ​ ​യു​വ​ജ​ന​ങ്ങ​ളെ​യാ​ണ് ​അ​വാ​ർ​ഡി​ന് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​അ​വാ​ർ​ഡി​നാ​യി​ ​നാ​മ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കാ​വു​ന്ന​തോ​ ​സ്വ​മേ​ധ​യാ​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കാ​വു​ന്ന​തോ​ ​ആ​ണ്.​ ​ആ​റ് ​പേ​ർ​ക്കാ​ണ് ​അ​വാ​ർ​ഡ് ​ന​ൽ​കു​ന്ന​ത്.​ ​യൂ​ത്ത് ​ഐ​ക്ക​ണാ​യി​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് 20,000​ ​രൂ​പ​യു​ടെ​ ​ക്യാ​ഷ് ​അ​വാ​ർ​ഡും​ ​ശി​ല്പ​വും​ ​ന​ൽ​കും.​ 31​ന് ​മു​ൻ​പ് ​അ​പേ​ക്ഷി​ക്ക​ണം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് 0471​-2308630

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA