SignIn
Kerala Kaumudi Online
Friday, 23 October 2026 1.29 PM IST

ദ​ളി​ത് ഉ​ന്ന​മ​ന​ത്തി​ന് ഒറ്റക്കെട്ടായി ദ​ളി​ത് പ്രോ​ഗ്ര​സ് കോ​ൺ​ക്ലേ​വ്

conclave

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്തെ ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ഒറ്റക്കെട്ടായി നേരിടണമെന്ന് ആഹ്വാനം ചെയ്ത് ദ​ളി​ത് പ്രോ​ഗ്ര​സ് കോ​ൺ​ക്ലേ​വ്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഗാ​ന്ധിഗ്രാ​മം പ​ദ്ധ​തി 15 വ​ർ​ഷം പി​ന്നി​ടു​ന്ന​തിന്റെ ഭാ​ഗ​മാ​യാ​ണ് കോ​ൺ​ക്ലേ​വ് ന​ട​ത്തി​യ​ത്. പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ദ​ളി​ത് വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ടു​ന്ന നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു.

ആ​ദി​വാ​സി ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​വും സം​വ​ര​ണ അ​ട്ടി​മ​റി​ക​ളും എ​ന്ന വി​ഷ​യ​മാ​ണ് കോ​ൺക്ലേ​വിന്റെ ആ​ദ്യ​സെ​ഷ​നി​ൽ ചർച്ച ചെ​യ്ത​ത്. മു​ൻമ​ന്ത്രി എ.​പി.അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ദ​ളി​ത് സ്ത്രീ​ക​ളു​ടെ ശാ​ക്തീ​ക​ര​ണം സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ചയുടെ ഉദ്ഘാടനം തെ​ല​ങ്കാ​ന മ​ന്ത്രി ദൻസരി അ​ന​സൂ​യ നിർവഹിച്ചു. മു​ൻ മ​ന്ത്രി പി.​കെ.ജ​യ​ല​ക്ഷ്മി അ​ദ്ധ്യ​ക്ഷ​ത വഹിച്ചു.

പ​ട്ടി​ക​ജാ​തി, പ​ട്ടികവ​ർ​ഗ വി​ഭാ​ഗ​ക്കാ​രു​ടെ തൊ​ഴി​ലി​ല്ലാ​യ്മ​യും ഭൂ​പ്ര​ശ്ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച ക​ർ​ണാ​ട​ക മ​ന്ത്രി പ്രി​യ​ങ്കാ ഖാ​ർ​ഗെ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ എം​.പി സോ​മ​പ്ര​സാ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. കെ.​പി​.എം​.എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ടറി പു​ന്ന​ല ശ്രീ​കു​മാ​ർ അ​ദ്ധ്യ​ക്ഷ​ത വഹിച്ചു.

മൂ​ന്ന് സെഷ​നു​ക​ളി​ലാ​യി ന​ട​ന്ന കോ​ൺ​ക്ലേ​വി​ൽ തി​രു​മാ​വ​ള​വ​ൻ എം.​പി, ജി​ഗ്നേ​ഷ് മേ​വാ​നി എം.എൽ.എ, കെ.രാ​ജു ഐ​.എ​.എ​സ്, വ​ർ​ഷാ ഗെ​യ്ക്ക്‌​വാ​ദ് എം​.പി, ജ്യോ​തി ഏ​ക്‌‌നാ​ഥ ഗെ​യ്ക്ക്‌​വാ​ദ് എം.​എ​ൽ​.എ തു​ട​ങ്ങി ദ​ളി​ത് മേ​ഖ​ല​യി​ലെ മു​ന്ന​ണി പോ​രാ​ളി​ക​ളാ​യ ദേ​ശീ​യ, സം​സ്ഥാ​ന നേ​താ​ക്ക​ളും ജ​ന​പ്ര​തി​നി​ധി​കളുമടക്കം പ​ങ്കെ​ടു​ത്തു.

സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി മു​കു​ൾ വാ​സ്നി​ക് അ​ദ്ധ്യക്ഷ​ത വഹിച്ചു. ഡോ.​ശ​ശി ത​രൂ​ർ എം.​പി, മ​ഹാ​രാ​ഷ്ട്ര മു​ൻമ​ന്ത്രി നി​തി​ൻ റാ​വ​ത്ത്, പ​ന്ത​ളം സു​ധാ​ക​ര​ൻ, എം​.എ​ൽ.​എ​മാ​രാ​യ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ, മുൻ എം.പി കെ. സോ​മ​പ്ര​സാ​ദ്, ബ്ര​യ്ത് വൈ​റ്റ് ക​മ്പ​നി ഡ​യ​റ​ക്ട​ർ പി. സു​ധീ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

രാഷ്ട്രീയ, കക്ഷി ഭേദമില്ലാതെ സംഘടിപ്പിക്കപ്പെട്ട ദളിത് കോൺക്ലേവ് മുന്നോട്ടുവച്ച ആശയങ്ങൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് പരിഹാരം കാണുമെന്ന് രമേശ് ചെന്നിത്തല സമാപന സമ്മേളനത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA