SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

കോൺഗ്രസ് ചോരാത്ത വീടുകൾ നൽകും: കെ.മുരളീധരൻ

തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് നിർമ്മിക്കുന്നത് ചോരാത്ത വീടുകളായിരിക്കുമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ. സ്ഥലം രജിസ്റ്റർ ചെയ്ത് വാങ്ങിയിട്ടുണ്ട്. ഉടൻ വീടുപണി തുടങ്ങും. 100 വീടെന്ന വാഗ്ദാനം പാലിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാർ വീടുകളുടെ പണി പൂർത്തിയായിട്ടില്ല. ഉദ്ഘാടനം എന്നുകേട്ടപ്പോൾ അത്ഭുതപ്പെട്ടു. നിർമാണം ഒന്നും നടന്നിരുന്നില്ല. ഉദ്ഘാടനം അല്ല, രേഖ കൈമാറൽ നടത്തി എന്നാണ് ഇപ്പോൾ പറയുന്നത്. ആളെ പറ്റിക്കൽ പരിപാടിയാണിത്. ഏറ്റവും കൂടുതൽ പറ്റിച്ച ആൾ മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനവിധി രേഖപ്പെടുത്തിയതിന് ശേഷവും അട്ടിമറിക്കാൻ ശ്രമം നടക്കുന്നു. അതാണ് പേരാമ്പ്രയിൽ കണ്ടത്. സ്ട്രോംഗ് റൂമിന് അടുത്തേക്ക് ആരും പോകേണ്ട ആവശ്യമില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA