SignIn
Kerala Kaumudi Online
Friday, 23 October 2026 7.09 AM IST

കെ.സുധാകരനെതിരായ കേസിൽ സർക്കാർ അപ്പീൽ തള്ളി

court

ന്യൂഡൽഹി: ഇ.പി. ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ എം.പിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി ശരിവച്ച് സുപ്രീംകോടതി. ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ജസ്റ്രിസുമാരായ വിക്രംനാഥ്,​ പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് തള്ളി. ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും സുധാകരനെതിരെ തെളിവുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയത്. 1995 ഏപ്രിൽ 12ന് ഇ.പി. ജയരാജനെ രാജധാനി എക്‌സ്‌പ്രസിൽ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലാണ് സുധാകരനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA