
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിച്ച് പ്രതിഭാഗത്തിന്റെ വാദമുഖങ്ങൾ ഒന്നൊന്നായി ഖണ്ഡിക്കാൻ പ്രോസിക്യൂഷനായി. 95 സാക്ഷികളെ കോടതിയിൽ ഹാജരാക്കി. ഒപ്പം 323 രേഖകളും 53 തൊണ്ടി മുതലുകളും.
ഷാരോണിന്റെ സഹോദരൻ ഷൈമൻ, മാതാപിതാക്കൾ, അയൽവാസികൾ എന്നിവർ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ, ഇ.എൻ.ടി, റെസ്പിറേറ്ററി, എമർജൻസി ഐ.സി.യു, വൃക്കരോഗ വിഭാഗം മേധാവികളും, ടോക്സികോളജി വിദഗ്ദ്ധൻ വി.വി.പിള്ളയും പാരക്വറ്റ് എന്ന കളനാശിനിയാണ് മരണകാരണമെന്ന് കോടതിയിൽ തെളിവ് നൽകി. ഷാരോണിനെ പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് മെഡിസിൻ വിദഗ്ദ്ധയും, ഹിസ്റ്റോപത്തോളജിസ്റ്റും മരണകാരണം പാരക്വറ്റ് തന്നയെന്ന് കോടതിയെ രേഖസഹിതം അറിയിച്ചു.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത്‌കുമാർ, അഡ്വക്കേറ്റുമാരായ അൽഫാസ് മഠത്തിൽ, നവനീത്കുമാർ എന്നിവരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ശാസ്തമംഗലം അജിത്ത്കുമാറും.
വശീകരിച്ചു വരുത്തി വിഷം
നൽകി: പ്രോസിക്യൂഷൻ
കഷായത്തിൽ വിഷം ചേർത്തത്
ആത്മഹത്യയ്ക്ക്: പ്രതിഭാഗം
പ്രതികൾ നിരപരാധികളാണ്. പാരസെറ്റമോൾ ഉപയോഗത്തെയും അമിതമായാലുള്ള ദൂഷ്യവശങ്ങളെയും കുറിച്ച് ഗ്രീഷ്മ ഇന്റർനെറ്റിൽ പരതിയത് പനി വന്നതു കൊണ്ടാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |