SignIn
Kerala Kaumudi Online
Friday, 23 October 2026 1.26 PM IST

റോഡ് തടഞ്ഞുള്ള യോഗം ഡി.ജി.പിയുടെ സർക്കുലർ കോടതി അലക്ഷ്യമെന്ന് വാദം

court

കൊച്ചി: റോഡ് തടഞ്ഞ് സമ്മേളനങ്ങളോ ഘോഷയാത്രയോ അനുവദിക്കരുതെന്ന് വ്യക്തമാക്കി ഡി.ജി.പി വീണ്ടും സർക്കുലർ ഇറക്കിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഘോഷയാത്ര റോഡിന്റെ ഒരു വശത്തുകൂടിയേ അനുവദിക്കാവൂ. മറുവശത്ത് ഗതാഗതം സുഗമമാണെന്ന് ഉറപ്പാക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥർക്കുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. അഡ്വ. കുളത്തൂർ ജയ്‌സിംഗ് ഫയൽ ചെയ്ത കോടതിഅലക്ഷ്യ ഹർജിയിലാണ് സർക്കാരിന്റെ വിശദീകരണം.

2012ൽ ഡി.ജി.പി പുറപ്പെടുവിച്ച സർക്കുലർ ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് പുതിയത് ഇറക്കിയതെന്നും സർക്കാർ വ്യക്തമാക്കി. റോഡ് തടഞ്ഞ് തിരുവനന്തപുരം ബാലരാമപുരത്ത് വനിതാ ജ്വാല ജംഗ്ഷൻ എന്ന പരിപാടി നടത്തിയതിനെതിരെയാണ് ഹർജി ഫയൽ ചെയ്തത്. ഡി.ജി.പിയുടെ സർക്കുലർ കോടതിയലക്ഷ്യമാണെന്ന് ഹർജിക്കാരൻ വാദിച്ചു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിന് നിർദ്ദേശം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA