
ന്യൂഡൽഹി : എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ സംരക്ഷിക്കേണ്ട ബാദ്ധ്യത പാർട്ടിക്കും സർക്കാരിനുമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. തൃശൂർ പൂര പ്രശ്നത്തിലും, ആർ.എസ്.എസ് നേതാവിനെ കണ്ടതിലും അന്വേഷണം നടക്കുകയാണ്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. തെറ്രുകാരനെങ്കിൽ വച്ചുപൊറുപ്പിക്കില്ല.
അൻവറിന്റെ ആദ്യത്തെ പരാതിയിൽ പി.ശശിക്കെതിരെ ലൈംഗിക ആരോപണമുണ്ടായിരുന്നില്ല. രണ്ടാമത് നൽകിയ പരാതി പാർട്ടി പരിശോധിക്കുകയാണ്. ഒക്ടോബർ മൂന്നിന് അൻവറുമായി കൂടിക്കാഴ്ച്ചയ്‌ക്കും തീരുമാനിച്ചിരുന്നു.
വാർത്താസമ്മേളനം നടത്തിയ ശേഷമാണ് മുഖ്യമന്ത്രിക്കും പാർട്ടി സംസ്ഥാന കമ്മിറ്റിക്കും അൻവർ പരാതി നൽകിയത്. മുഖ്യമന്ത്രി രണ്ടുതവണ ജനങ്ങളോട് വിശദീകരിച്ചു. മുഖ്യമന്ത്രിക്ക് അനുകൂലമാണെന്ന് പറഞ്ഞിരുന്ന അൻവർ പെട്ടെന്ന് ചുവടുമാറ്റി. പാർട്ടിയുടെ ആകെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. ഇടതുപക്ഷ സ്വതന്ത്രനായി ജയിച്ച് ഏതെല്ലാം കാര്യങ്ങൾക്കായി നിലകൊണ്ടുവോ, അതിനെല്ലാം വിരുദ്ധമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നത്. മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉന്നയിക്കുന്ന അതേ കാര്യങ്ങളാണ് അൻവറും പറയുന്നത്.
കോലീബി സഖ്യം നിലവിലുണ്ട്. കേന്ദ്രം സാമ്പത്തികമായി ഞെരുക്കിയപ്പോഴും കോൺഗ്രസ് എതിർത്തില്ല.
അൻവറിന്റെ പരാതിയിൽ
എടുത്ത നടപടികൾ
ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തെ നിയോഗിച്ചു
പത്തനംതിട്ട എസ്.പിയായിരുന്ന സുജിത് ദാസിനെ സസ്‌പെൻഡ് ചെയ്‌തു
മലപ്പുറത്തെ പൊലീസിൽ ചില പ്രധാനപ്പെട്ട മാറ്റങ്ങൾ വരുത്തി
പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് പരാതി സർക്കാരിന് കൈമാറി
സർക്കാർ നടപടികളുടെ തുടർച്ചയായി നിലപാട് സ്വീകരിക്കാനും പാർട്ടി തീരുമാനിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |