
കൊല്ലം: വിപ്ലവസമരങ്ങൾ മാത്രമല്ല, മനോഹരമായ പ്രണയബന്ധങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടി സൃഷ്ടിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സമ്മേളനത്തിലെ ചൂടുപിടിച്ച ചർച്ചകൾക്കിടയിലും പ്രതിനിധികളുടെയും സംഘാടകരുടെയും മനസിൽ സഖാക്കളുടെ ചില പ്രണയസ്മരണകളും നിറയുന്നുണ്ട്. പ്രണയിച്ചും പാർട്ടിയുടെ നിർദ്ദേശത്തിൽ വിവാഹം കഴിച്ചവരുമടക്കം ഏഴു ദമ്പതികൾ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
സമ്മേളന ഡയസിൽ, പ്രണയിച്ച് വിവാഹിതരായ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദാകാരാട്ടും പ്രകാശ് കാരാട്ടും. അടുത്തിടെ പ്രണയിച്ച് വിവാഹം കഴിച്ച കെ.എം.സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും. സച്ചിൻദേവ് കോഴിക്കോട് നിന്നും ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തും നിന്നുമുള്ള പ്രതിനിധികളാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഡയസിൽ ഇരിക്കുമ്പോൾ കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയായി ഭാര്യ പി.കെ.ശ്യാമള സമ്മേളനത്തിലുണ്ട്. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉപരിഘടകത്തിൽ നിന്നും മന്ത്രിയും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവുമായ ഭാര്യ ഡോ. ആർ.ബിന്ദു പ്രതിനിധിയായും പങ്കെടുക്കുന്നു. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി സമ്മേളനത്തിൽ പങ്കെടുക്കുമ്പോൾ ഭാര്യ ബെറ്റി ബേബി സംഘാടകർക്കൊപ്പം സജീവമായുണ്ട്.
മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററും കെ.കെ.ലതികയും മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മയും ബി.തുളസീധരക്കുറുപ്പും കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ് ഏണസ്റ്റും മുൻ മേയർ പ്രസന്ന ഏണസ്റ്റും... ഇങ്ങനെ നീളുന്നു പാർട്ടിയിലെ മറ്റ് ദമ്പതികൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |