SignIn
Kerala Kaumudi Online
Friday, 23 October 2026 5.24 AM IST

ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്  കോൺ. സർട്ടിഫിക്കറ്റ് വേണ്ട: കാരാട്ട്

READ ENGLISH VERSION
prakash-karat

കൊ​ല്ലം: ബി.ജെ.പി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തിൽ സി.പി.എ​മ്മി​ന് കോൺ​ഗ്ര​സി​ന്റെ സർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ കോ- ഓർ​ഡി​നേ​റ്റർ പ്ര​കാ​ശ് കാ​രാ​ട്ട്. കൊ​ല്ലം ടൗൺ ഹാ​ളിൽ സി.പി.എം സം​സ്ഥാ​ന സ​മ്മേ​ള​നത്തിന്റെ പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്​ഘാ​ട​നം ചെയ്യുകയായിരുന്നു അ​ദ്ദേ​ഹം. ബി.ജെ.പി​ക്കെ​തി​രാ​യ സി.പി.എ​മ്മി​ന്റെ പോ​രാ​ട്ടം ദുർ​ബ​ല​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച പ്ര​തി​പ​ക്ഷനേ​താ​വ് വി.ഡി.സ​തീ​ശ​നെ അദ്ദേഹം പേ​രെ​ടു​ത്ത് വി​മർ​ശി​ച്ചു. ബി.ജെ.പി​ക്കെതി​രെ ഒ​ന്നും ചെ​യ്യാ​തെ​യാ​ണ് കോൺ​ഗ്ര​സ് നേ​താ​ക്കൾ സി.പി.എ​മ്മി​നെ​തി​രെ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.

ന​വ ഫാ​സി​സ്റ്റ് സ്വ​ഭാ​വം പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണ് മോ​ദി സർ​ക്കാർ. ക്ലാ​സി​ക്കൽ ഫാസി​സ​ത്തിൽ നി​ന്ന് മാ​റി ന​വഫാ​സി​സം ഹി​ന്ദു​ത്വ കോർ​പ്പ​റേ​റ്റ് താ​ത്​പ​ര്യ​ങ്ങ​ളോ​ടൊ​പ്പം ചേ​രു​ക​യാ​ണ്. ഒ​രു രാ​ജ്യം ഒ​രു തി​ര​ഞ്ഞെ​ടു​പ്പ് ഉൾ​പ്പെ​ടെ ന​ട​പ്പാ​ക്കു​ന്ന​ത് ഫെ​ഡ​റൽ സം​വി​ധാ​നം ത​കർ​ക്കാനാ​ണ്. ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​നുശേ​ഷം സം​സ്ഥാ​ന​ത്ത് ര​ക്ത​സാ​ക്ഷി​ക​ളാ​യ ആ​റുപേ​രു​ടെ​യും ജീ​വ​നെ​ടു​ത്ത​ത് ആർ.എ​സ്.എ​സ്-​ ബി.ജെ.പി​ക്കാ​രാ​ണ്. ബി.ജെ.പി​യെ ചെ​റു​ക്കു​ന്ന​ത് സി.പി.എ​മ്മാ​ണെ​ന്ന​തി​ന് വേ​റെ തെ​ളി​വു വേ​ണോ.

ന​വ​കേ​ര​ളത്തിനുള്ള പു​തു​വ​ഴികൾ എന്ന ന​യ​രേ​ഖ പു​തി​യ വി​ക​സി​ത കേ​ര​ള​ത്തി​നു​ള്ള വ​ഴി​കാ​ട്ടി​യാ​കും. 24-ാം പാർ​ട്ടി കോൺ​ഗ്ര​സ് നി​ശ്ച​യി​ച്ച് ത​യ്യാ​റെ​ടു​പ്പു​കൾ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ് പ്ര​വർ​ത്ത​ന​ങ്ങൾ​ക്ക് നേ​തൃ​ത്വം നൽ​കി​ക്കൊ​ണ്ടി​രു​ന്ന ജ​ന​റൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി വി​ട​വാ​ങ്ങി​യ​ത്. യെ​ച്ചൂ​രി​യു​ടെ ന​ഷ്ടം നി​ക​ത്താ​നാ​വാ​ത്ത​താ​ണ്. കോ​ടി​യേ​രി​യു​ടെ ന​ഷ്ട​വും നി​ക​ത്താ​നാ​വാ​ത്ത​താ​ണ്. ഇതിനെ പാർ​ട്ടി കൂ​ട്ടാ​യി നേ​രിട്ടു.

'ചൈനയെ ഒറ്റപ്പെടുത്താൻ

അമേരിക്കൻ തന്ത്രം'
അ​മേ​രി​ക്കൻ സാ​മ്രാ​ജ്യ​ത്വ​ത്തി​ന്റെ ആ​ധി​പ​ത്യ​ത്തി​ന് കോ​ട്ടം ത​ട്ടി​യി​ട്ടുണ്ടെന്ന് കാരാട്ട് പറഞ്ഞു. ചൈ​ന മു​ന്നി​ലേ​യ്​ക്ക് വ​രി​ക​യാ​ണ്. ചൈ​ന​യെ വ​ള​യു​ക, ദുർ​ബ​ല​പ്പെ​ടു​ത്തു​ക, ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന ത​ന്ത്ര​മാ​ണ് അമേരിക്ക പ്ര​യോ​ഗി​ക്കു​ന്ന​ത്. അ​താ​ണ് ചൈ​നീ​സ് ഉ​ത്​പ​ന്ന​ങ്ങൾ​ക്ക് ഏർ​പ്പെ​ടു​ത്തി​യ ചു​ങ്കം. ഇ​ത് വ്യാ​പാ​ര യു​ദ്ധ​ങ്ങൾ​ക്ക് കാ​ര​ണ​മാ​കും.


സം​സ്ഥാ​ന സർ​ക്കാ​രി​നും
പാർ​ട്ടി​ക്കും അ​ഭി​ന​ന്ദ​നം

കേ​ര​ള​ത്തി​ലെ പാർ​ട്ടി ഘ​ട​കം രാ​ജ്യ​ത്തെ പാർ​ട്ടിന​യം ന​ട​പ്പാക്കു​ന്ന​തിൽ ഏ​റ്റ​വും മുൻ​പ​ന്തി​യി​ലാ​ണെന്ന് പ്രകാശ് കാരാട്ട്. കേ​ര​ള​ത്തിൽ പാർ​ട്ടി പൂർണ​മാ​യ ഐ​ക്യ​ത്തോ​ടെ ശ​ക്തി​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ നേ​തൃ​ത്വം നൽ​കു​ന്ന സർ​ക്കാർ രാ​ജ്യ​ത്തെ ന​വ​ഉ​ദാ​ര​വ​ത്​ക​ര​ണ വർ​ഗീ​യ ന​യ​ങ്ങൾ​ക്കെ​തി​രാ​യ ബ​ദൽ സ​മീ​പ​ന​മാ​ണ് പ്ര​യോ​ഗ​ത്തിൽ വ​രു​ത്തു​ന്ന​ത്.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA