
കൊല്ലം: മയക്കുമരുന്നിനെതിരെ അംഗങ്ങൾ അണിനിരക്കാൻ ആഹ്വാനം ചെയ്ത് സി.പി.എം സംസ്ഥാന സമ്മേളന പ്രമേയം. അദ്ധ്യാപകരും അദ്ധ്യാപക- രക്ഷാകർതൃ സമിതിയും പൊതുസമൂഹവും ഒന്നിച്ച് പ്രവർത്തിച്ചാൽ വിപത്തിനെ പ്രതിരോധിക്കാനാകും. മയക്കുമരുന്നിനെതിരെ ഏകോപിതമായ പ്രതിരോധമാണ് ഉയരേണ്ടതെന്നും പ്രതിനിധി എസ്.സതീഷ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. സംസ്ഥാനത്തെ തദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ വാർഡുകളിലും വിമുക്തി കമ്മിറ്റികൾ സർക്കാർ രൂപീകരിച്ചിട്ടുണ്ട്. സർക്കാർ നടപടികളും ജനകീയമായ പ്രതിരോധവും കോർത്തിണക്കി ഏകോപിതമായ യുദ്ധം തന്നെ മയക്കുമരുന്ന് വിപത്തിനെതിരെ നടത്തണമെന്നും ഇതിനെ മുഖ്യ രാഷ്ട്രീയ ഉത്തരവാദിത്വമായി പാർട്ടി അംഗങ്ങൾ കാണണമെന്നും പ്രമേയത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |