SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

യുവാവ് പിശാചായി, സഹോദരിയുടെ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നു

d


ക്രൂരകൃത്യം ബാലരാമപുരം കോട്ടുകാൽക്കോണത്ത്

തിരുവനന്തപുരം/ബാലരാമപുരം: ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊന്ന മാതൃസഹോദരൻ അറസ്റ്റിൽ. കോട്ടുകാൽക്കോണം വാറുവിളാകത്ത്‌ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജൻ ഹരികുമാറിനെയാണ് (25) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

സഹോദരിയോടുള്ള അമിതമായ അടുപ്പം കാരണം ഭർത്താവിനെ എന്നേക്കുമായി ഒഴിവാക്കാൻ പദ്ധതിയിട്ട് നടപ്പാക്കിയതാണ് അരുംകൊലയെന്ന് ചോദ്യം ചെയ്യലിൽ പൊലീസിന് വ്യക്തമായി. കൃത്യം സഹോദരീ ഭർത്താവിന്റെ തലയിൽകെട്ടിവയ്ക്കാനും ശ്രമിച്ചു. പിടിക്കപ്പെട്ടാൽ മാനസികപ്രശ്നമുണ്ടെന്ന് വരുത്തിത്തീർക്കാൻ കൊലയാളി നടത്തിയ ശ്രമങ്ങളും പൊലീസ് പൊളിച്ചു. തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽക്കോണത്താണ് സമാനതകളില്ലാത്ത അതിക്രൂരത അരങ്ങേറിയത്.

ചോദ്യം ചെയ്യലിനുശേഷം ശ്രീതു, ഭർത്താവ് ശ്രീജിത്ത്, ശ്രീതുവിന്റെ അമ്മ ശ്രീകല (രാഗിണി) എന്നിവരെ പൊലീസ് വിട്ടയച്ചു. വീട്ടിലുണ്ടാകാവുന്ന സംഘർഷം മുന്നിൽക്കണ്ട് ശ്രീതുവിനെ മഹിളാമന്ദിരത്തിലേക്കു മാറ്രി. ഹരികുമാറിന്റെയും ശ്രീതുവിന്റെയും പെരുമാറ്റവും മൊഴികളിലെ വൈരുദ്ധ്യവും തിരിച്ചറിഞ്ഞ പൊലീസ് ഇരുവരുടെയും വാട്സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. എന്നാൽ കൊലപാതകത്തെ കുറിച്ച് ശ്രീതുവിന് അറിയിവില്ലെന്നാണ് പൊലീസിന്റെ നിഗമനം. എന്തെങ്കിലും പങ്കുണ്ടെങ്കിൽ ശ്രീതുവിനെയും പ്രതിയാക്കാനുള്ള പരിശോധനകളാണ് പൊലീസ് നടത്തുന്നത്.

ക്രൂരകൃത്യം അച്ഛൻ മരിച്ചതിന്റെ 16-ാംനാൾ

ശ്രീതുവിന്റെ അച്ഛൻ മരിച്ചതിന്റെ 16-ാംദിവസമായിരുന്നു ഇന്നലെ. അതിൽ പങ്കെടുക്കാനാണ് ശ്രീജിത്ത് തലേദിവസം അവിടെയെത്തിയത്. ഈ തക്കം നോക്കി കൊലനടത്തുകയായിരുന്നു ഹരികുമാറിന്റെ ലക്ഷ്യം. കൊറ്റാമം സ്വദേശിയാണ് ശ്രീതുവിന്റെ ഭർത്താവ് ശ്രീജിത്ത്. മാർജിൻ ഫ്രീ മാർക്കറ്റിലെ ജീവനക്കാരനായ ഇയാൾ അഞ്ചുവർഷത്തോളമായി ശ്രീതുവുമായി ഒരുമിച്ചല്ല താമസം. ശ്രീതു മക്കളായ പാർവണേന്ദു, ദേവേന്ദു, അച്ഛൻ ഉദയകുമാർ, അമ്മ ശ്രീകല, അനുജൻ ഹരികുമാർ എന്നിവർക്കൊപ്പമായിരുന്നു താമസം. ശ്രീജിത്ത് അയാളുടെ വീട്ടിലും. ഇടയ്ക്കിടെ അവിടെ വരുമായിരുന്നു.

ഇന്നലെ രാവിലെ അഞ്ചരയോടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് ശ്രീതു വീട്ടുകാരെയും നാട്ടുകാരെയും അറിയിച്ചത്. പിന്നാലെ നാട്ടുകാരും പൊലീസും അന്വേഷണം തുടങ്ങി. ഇതിനിടെ സ്ഥലത്തെത്തിയ ഡിവൈ.എസ്.പി ഷാജി വീട്ടുമുറ്റത്തെ കിണർ പരിശോധിക്കാൻ ഫയർഫോഴ്സിനെ വരുത്തി. പരിശോധനയിലാണ് മതൃദേഹം കണ്ടെത്തിയത്. കുട്ടി അച്ഛനോടൊപ്പമാണ് കിടന്നതെന്ന് അമ്മാവനും അമ്മാവനൊപ്പമെന്ന് അമ്മയും പറഞ്ഞു. എന്നാൽ കുട്ടി അമ്മയ്ക്കൊപ്പമായിരുന്നുവെന്ന് അച്ഛൻ ശ്രീജിത്ത് മൊഴിനൽകി. ഇതാണ് ശരിയെന്നും, പുലർച്ചെ എല്ലാവരും ഉറങ്ങിക്കിടക്കെ ആരുമറിയാതെ കുഞ്ഞിനെ അമ്മയുടെ അടുത്തുനിന്ന് ഹരികുമാർ എടുത്തുകൊണ്ടുപോയതാണെന്നും കണ്ടെത്തി. ദേവേന്ദുവിന്റേത് ശ്വാസകോശത്തിൽ വെള്ളം നിറഞ്ഞുള്ള മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രതി കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിഞ്ഞതാണെന്ന് വ്യക്തമായി.

വഴിതെറ്റിക്കാൻ കിടക്കയ്ക്ക് തീയിട്ടു

ഇന്നലെ രാവിലെ ഹരികുമാറിന്റെ കട്ടിലിന്റെ കിടക്കയ്ക്ക് തീപിടിച്ചിരുന്നു. ഇത് പ്രതി ബോധപൂർവം ചെയ്തതാണെന്നും പൊലീസ് കണ്ടെത്തി. കൂടാതെ വീടിന്റെ പിറകിലുള്ള ഷെഡിലെ കനംകുറഞ്ഞ കമ്പിയിൽ മൂന്നു കയറുകൾ കുരുക്കിട്ട നിലയിലും കണ്ടെത്തി. ഇതും ഹരികുമാറിന്റെ കുബുദ്ധിയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA