SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചു, പരാതിയുമായി വീട്ടുകാർ

t

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി​ താലൂക്ക് ആശുപത്രി​യി​ൽ പ്രസവത്തെത്തുടർന്ന് രക്തസമ്മർദ്ദം കുറഞ്ഞ 22 കാരി​ ആലപ്പുഴ മെഡി​. ആശുപത്രി​യി​ൽ ചി​കി​ത്സയി​ലി​രി​ക്കെ മരി​ച്ച സംഭവത്തി​ൽ പരാതി​യുമായി​ ബന്ധുക്കൾ. താലൂക്ക് ആശുപത്രി​യി​ലെ ചി​കി​ത്സാപ്പി​ഴവാണ് മരണകാരണമെന്നും ഡോക്ടർക്കെതി​രെ നടപടി​ സ്വീകരി​ക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

തേവലക്കര വല്യത്ത് ജംഗ്ഷന് സമീപം കോട്ടപ്പുറത്ത് കിഴക്കതിൽ നൗഫലിന്റെ ഭാര്യ ജാരിയത്താണ് മരി​ച്ചത്. യുവതി​യുടെ രണ്ടാം പ്രസവമായി​രുന്നു. കഴി​ഞ്ഞ 14 നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കലശലായ പ്രസവ വേദനയെ തുടർന്ന് വെള്ളിയാഴ്ച രാത്രി 12 മണിയോടെ നടന്ന ഓപ്പറേഷനി​ൽ യുവതി ഒരു പെൺകുട്ടിക്ക് ജന്മം നൽകി. തുടർന്ന് ജാരിയത്തിനെ നിരീക്ഷണ വാർഡിലേക്ക് മാറ്റി. എന്നാൽ പെട്ടന്ന് രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു. ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഫലമുണ്ടായി​ല്ല. 108 ആബുലൻസിൽ ആലപ്പുഴ മെഡി​. ആശുപത്രിയിലേക്ക് മാറ്റി​. ശനിയാഴ്ച പുലർച്ചെ 4 മണിയോടെ വെന്റി​ലേറ്ററി​ൽ പ്രവേശി​പ്പി​ച്ചെങ്കി​ലും ഇന്നലെ രാവിലെ മരിച്ചു. കുഞ്ഞ് മെഡി. ആശുപത്രി ഐ.സി.യുവിലാണ്. ആദ്യ പ്രസവം തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലായിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് ഇന്ന് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA