SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.43 AM IST

പ്രതികളുടെ സങ്കേതവും മറ്റൊരു ഒഴിഞ്ഞ കെട്ടിടം # ഫോൺ പിന്തുടർന്ന് പൊലീസ് എത്തി

p

കൊച്ചി: യുവതിയെ കത്തിമുനയിൽ പീഡിപ്പിച്ച കേസിലെ

മുഖ്യപ്രതി ഡാനിഷ് ഉൾപ്പെടെ മൂന്ന് പ്രതികളും തങ്ങിയിരുന്നത് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപത്തെ പൊട്ടിപ്പൊളിഞ്ഞ മറ്റൊരു കെട്ടിടത്തിലാണ്.

ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിൽ രാഹുലിന്റെ ഫോൺ നമ്പറാണ് പൊലീസിന് ലഭിച്ച ആദ്യ തുമ്പ്. രാഹുലിൽ നിന്ന് കൂട്ടുപ്രതികളുടെ വിവരം ലഭിച്ചു.

ഫോൺ ലൊക്കേഷൻ നോക്കി പൊലീസ് എത്തുമ്പോൾ താമസ സ്ഥലത്ത് ഡാനിഷ് ഉണ്ടായിരുന്നില്ല. ഇയാളുടെ ഫോൺ പരിസരത്തെ മൊബൈൽ കടയിൽ ചാർജ് ചെയ്യാൻ കുത്തിയിട്ടതായി കണ്ടെത്തി. ബുധനാഴ്ച വൈകിട്ട് ഡാനിഷ് വരുന്നത് കണ്ട് പിടികൂടാൻ ശ്രമിച്ചെങ്കിലും കമ്മട്ടിപ്പാടം ഭാഗത്തേക്ക് ഓടി റെയിൽവേ ട്രാക്കിന് സമീപത്തെ തോട്ടിൽ ചാടിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. ജീപ്പിൽ കയറ്റിയപ്പോഴും കൈവിലങ്ങുമായി ഇറങ്ങിയോടാൻ വിഫലശ്രമം നടത്തി. ഇതിനിടെ സെൻട്രൽ എസ്.ഐ സുബോധ്, സീനിയർ സി.പി.ഒ ഹരിഷ് എന്നിവർക്ക് പരുക്കേറ്റു.

14 കേസുകളിൽ പ്രതി

ഡാനിഷ് കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പോക്സോ ഉൾപ്പെടെ 14 കേസുകളിൽ പ്രതിയാണ്. കൊല്ലം പരവൂരിൽ കവർ‌ച്ചാ കേസുണ്ട്. രാഹുലും രണ്ട് കേസുകളിൽ പ്രതിയാണ്. അറസ്റ്റിലാകാനുള്ള അതുൽ വധശ്രമക്കേസിലെ പ്രതിയാണ്. മൂന്ന് പേരും എറണാകുളം സൗത്ത് സ്റ്റേഷൻ പരിസരത്തെ ഇടറോഡുകളിൽ വഴിയാത്രക്കാരെ രാത്രി കത്തികാട്ടി കവർച്ച നടത്തി വരികയായിരുന്നു.

സെൻട്രൽ എ.സി.പി പ്രേമാനന്ദ കൃഷ്ണയുടെ നേതൃത്വത്തിൽ എസ്.എച്ച്.ഒ എം.ജെ ജിജോ, എസ്.ഐമാരായ സുബോധ്, രാംലാൽ, ഇ.എം. ഷാജി, സീനിയർ സി.പി.ഒമാർ രാജീവ്, ഹരീഷ്, മനേഷ്, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA