
തിരുവനന്തപുരം പള്ളിപ്പുറം സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് ഗ്രൂപ്പ് സെന്ററിലെ മോണ്ടിസോറി സ്കൂളിൽ വിവിധ തസ്തികകളിലെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഹെഡ് മിസ്ട്രസ്-കം-ടീച്ചർ / നഴ്സറി & കെ.ജി ടീച്ചർ & ആയ തസ്തികകളിലേക്ക് 11 മാസത്തേക്കാണ് നിയമനം. നഴ്സറി & കെ.ജി ടീച്ചർ തസ്തികയിൽ മെട്രിക്കുലേഷൻ പാസായ, അംഗീകൃത സ്ഥാപനത്തിൽ നിന്ന് 'നഴ്സറി ട്രെയിനിംഗ് ഡിപ്ലോമ സർട്ടിഫിക്കറ്റ്' നേടിയ പരിശീലനം ലഭിച്ച അദ്ധ്യാപകർക്ക് മുൻഗണന. ജെ.ബി.ടി യോഗ്യതയുള്ള/ പരിശീലനം ലഭിച്ച ബിരുദധാരികൾ/ബിരുദാനന്തര ബിരുദധാരികൾ എന്നിവരെ രണ്ടാമതായി പരിഗണിക്കും. ഇവരുടെ അഭാവത്തിൽ നഴ്സറി സ്കൂളുകളിൽ മതിയായ അദ്ധ്യാപന പരിചയമുള്ള പരിശീലനം ലഭിക്കാത്ത ബിരുദധാരികളെ നിയമിക്കും. പരിശീലനം ലഭിക്കാത്ത ബിരുദധാരികളുടെ അഭാവത്തിൽ, നഴ്സറി സ്കൂളുകളിൽ കുറഞ്ഞ മെട്രിക്കുലേഷൻ യോഗ്യതയും മതിയായ അദ്ധ്യാപന പരിചയവുമുള്ളവരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കും.
ആയ തസ്തികയിലേക്ക് മെട്രിക്കുലേഷൻ കഴിഞ്ഞവരും 5 വയസ്സിന് താഴെയുള്ള കുട്ടികളെ പരിപാലിക്കുന്നതിൽ പരിചയമുള്ളവരും അഭികാമ്യം. പ്രായപരിധി 50 വയസ്സിന് താഴെ.
ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ/പരിചയ സർട്ടിഫിക്കറ്റ്, ആധാർ, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മൊബൈൽ നമ്പർ ഉൾപ്പെടെ "CRPF, മോണ്ടിസോറി സ്കൂൾ, പള്ളിപ്പുറം ഹെഡ് മിസ്ട്രസ്-കം-ടീച്ചർ / നഴ്സറി ടീച്ചർ ആൻഡ് ആയ തസ്തികയ്ക്കുള്ള അപേക്ഷ" എന്ന കവറിനു മുകളിൽ രേഖപ്പെടുത്തി DIGP, GC-CRPF, പള്ളിപ്പുറം, തിരുവനന്തപുരം-695316 (ടെൽ-0471-2752617) വിലാസത്തിൽ ഏഴിന് മുൻപ് അപേക്ഷ ലഭ്യമാക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |