SignIn
Kerala Kaumudi Online
Monday, 21 September 2026 9.29 PM IST

കത്തിക്കയറി ക്രൂഡ് വില

READ ENGLISH VERSION

petrol

കൊച്ചി: ക്രൂഡോയിൽ വില ഇന്നലെ ബാരലിന് 93ൽ നിന്ന് 119 ഡോളറിലേക്ക് കുതിച്ചുയർന്നു. ജി 7 രാജ്യങ്ങൾ 40 കോടി ബാരൽ എണ്ണ വിപണിയിലെത്തിക്കുമെന്ന് വ്യക്തമാക്കിയതോടെ വില 104 ഡോളറിലേക്ക് താഴ്ന്നുെങ്കിലും ആശങ്ക ഒഴിയുന്നില്ല. പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിച്ചതും ഹോർമുസ് ഇടനാഴിയിലൂടെ ഇന്ധന നീക്കം തടസപ്പെട്ടതും ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതുമാണ് വിലക്കുതിപ്പിന് കാരണം. പ്രതിസന്ധി ഇന്ത്യൻ ഓഹരി വിപണിയിലും കനത്ത തകർച്ച സൃഷ്‌ടിച്ചു. ഇന്നലെ സെൻസെക്‌സ് 1,350 പോയിന്റും നിഫ്‌റ്റി 422 പോയിന്റുമാണ് ഇടിഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം 53 പൈസ നഷ്‌ടത്തോടെ റെക്കാഡ് താഴ്ചയായ 92.33ൽ അവസാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRUDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA