SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 PM IST

സി.യു.ഇ.ടി യു.ജി- 25 റിസൾട്ടിന് ശേഷം

p

നാഷണൽ ടെസ്റ്റിംഗ് ഏജൻസി കേന്ദ്ര സർവകലാശാലകളിലടക്കം 250 ഓളം സർവകലാശാലകളിലേക്കു നടത്തിയ ബിരുദ പ്രവേശനത്തിനുള്ള സി.യു.ഇ.ടി യു.ജി 25 പരീക്ഷാഫലം ഉടൻ പ്രസിദ്ധീകരിക്കും. റിസൾട്ടിനു ശേഷമുള്ള നടപടിക്രമങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും സംശയങ്ങളേറെയുണ്ട്.

പരീക്ഷ എഴുതിയവർ താത്പര്യമുള്ള വിഷയം അപേക്ഷ ഫോമിൽ സെലക്ട് ചെയ്തിരിക്കും. ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ പ്രത്യേകമായി അഡ്മിഷൻ ലഭിക്കാൻ പ്രസ്തുത യൂണിവേഴ്‌സിറ്റിയിലെ കോഴ്‌സിന്റെ ഘടന വിലയിരുത്തി അതിനുതകുന്ന കോഴ്‌സുകൾ CUET-UGക്ക് തിരഞ്ഞെടുത്തിരിക്കും.

പരീക്ഷ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതിനാൽ ഇനി തിരഞ്ഞെടുക്കാത്ത വിഷയ പരീക്ഷകൾക്കപ്പുറമുള്ള കോഴ്‌സുകൾക്ക് പ്രവേശനം നേടാൻ സാധിക്കുകയില്ല. അതിനാൽ തുടക്കത്തിൽ തന്നെ മികച്ച തീരുമാനവും ഗൃഹപാഠവും ആവശ്യമാണ്.

പൊതു കൗൺസലിംഗ് ഇല്ല

........................................

പൊതുവായ കൗൺസലിംഗ് പ്രക്രിയ CUET-UG ക്കില്ല. റാങ്ക് ലിസ്റ്റ് വന്നതിനു ശേഷം വിദ്യാർത്ഥികൾ താത്പര്യപ്പെടുന്ന കോളേജുകളിൽ/സർവകലാശാലകളിൽ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയ്ക്കുശേഷം പ്രസ്തുത സ്ഥാപനങ്ങൾ മെരിറ്റ് ലിസ്റ്റ് തയ്യാറാക്കും. ഓരോ സർവകലാശാലയുടെയും വെബ്‌സൈറ്റിലൂടെ അഡ്മിഷൻ പ്രക്രിയ മനസിലാക്കി അപേക്ഷിക്കണം.

കൗൺസലിംഗ് പ്രക്രിയയെക്കുറിച്ച് അതത് സർവകലാശാലകളാണ് തീരുമാനിക്കുന്നത്. നീറ്റ്, ജെ.ഇ.ഇ റിസൾട്ടിന് ശേഷമുള്ള സമാനമായ കേന്ദ്രീകൃത കൗൺസിലിംഗ് പ്രക്രിയയല്ല CUET-UGക്കുള്ളതെന്ന് പ്രത്യേകം മനസിലാക്കിയിരിക്കണം. ബിരുദ പ്രവേശനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ 6 ആഴ്ചയോളമെടുക്കും. അഡ്മിഷൻ നടപടികൾക്കായി അതത് സർവകലാശാലകളുടെ വെബ്‌സൈറ്റ് സന്ദർശിക്കണം.

കർണാടക കേന്ദ്ര സർവകലാശാലയിലെ ബി.ടെക് മാത്തമാറ്റിക്‌സ് & കമ്പ്യൂട്ടിഗ് കോഴ്‌സ് പ്രവേശനം, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാസ് കമ്മ്യൂണിക്കേഷൻ & ജേർണലിസം, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വിഷ്വൽ സയൻസ് & ആർട്‌സ് ബിരുദ പ്രവേശനം എന്നിവയും CUET-UG വഴിയാണ്. www.exams.nta.ac.in/cuetug

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CUET UG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA