
തിരുവനന്തപുരം: ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് എഴുതിയ നാല് മലയാള പുസ്തകങ്ങൾ പ്രകാശനം ചെയ്തു. രണ്ട് ലേഖന സമാഹാരങ്ങളും രണ്ട് കവിതാ സമാഹാരങ്ങളുമാണ് തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിലായി നടന്ന ചടങ്ങുകളിൽ പ്രകാശനം ചെയ്തത്.
ലേഖന സമാഹാരങ്ങളായ 'മിത്തും സയൻസും ഒരു പുനർ വായന" എന്ന പുസ്തകം കവി ശ്രീകുമാരൻ തമ്പിക്ക് നൽകി കഥാകൃത്ത് ടി. പത്മനാഭനും 'കാഴ്ചകൾ ഉൾക്കാഴ്ചകൾ" എഴുത്തുകാരി എം.പി.അനിതയ്ക്കു നൽകി നോവലിസ്റ്റ് പെരുമ്പടവം ശ്രീധരനും പ്രകാശനം ചെയ്തു.
കവിതാസമാഹാരങ്ങളായ 'പുത്തനാട്ടം" മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകി ഓർത്തഡോക്സ് സഭ പരമാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവയും 'ഞാറ്റുവേല" ഡോ. യൂഹാനോൻ ദിയസ്‌കോറസ് മെത്രാപ്പോലീത്തായ്ക്ക് നൽകി സുഹന്നദോസ് സെക്രട്ടറി ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായും പ്രകാശിപ്പിച്ചു. ഗവർണർ ഡോ.സി.വി.ആനന്ദബോസ് ചടങ്ങുകളിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |