SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.13 AM IST

'കൊക്കൂൺ' സൈബർ സുരക്ഷാ സംഗമം കൊച്ചിയിൽ

aa

തിരുവനന്തപുരം: കേരള പൊലീസിന്റെ നേതൃത്വത്തിലുള്ള സൈബർ സെക്യൂരിറ്റി ആൻഡ് ഹാക്കിംഗ് സമ്മേളനമായ 'കൊക്കൂൺ' (cocon -2026) ഒക്ടോബർ ആറു മുതൽ 13വരെ കൊച്ചിയിൽ നടക്കും. ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന സമ്മേളനത്തിൽ 20ലേറെ രാജ്യങ്ങളിൽ നിന്ന് 3000ത്തോളം പേർ പങ്കെടുക്കുമെന്ന് ഡി.ജി.പി റവാഡ ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ടുള്ള ഓൺലൈൻ ചൂഷണവും ദുരുപയോഗവും തടയുന്നതിനുള്ള പ്രത്യേക സെക്ഷൻ, നിയമ നിർവഹണ ഏജൻസികൾക്കായുള്ള പരിശീലനം എന്നിവയുണ്ടായിരിക്കും. സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിന് കുടുതൽ കാര്യക്ഷമവും പ്രായോഗികവുമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള വേദിയായാണ് സൈബർ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഡി.ജി.പി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CYBERCASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA