
ഐ.ഐ.ടി ഇൻഡോറും, ഭോപ്പാലിലെ നാഷണൽ ലാ യൂണിവേഴ്സിറ്റിയും ചേർന്ന് നടത്തുന്ന സൈബർ സെക്യൂരിറ്റി, സൈബർ ലാ എന്നിവയിലുള്ള ബിരുദാനന്തര എം.എസ് പ്രോഗ്രാമിന് അപേക്ഷിക്കാം. ഏറെ തൊഴിൽ സാദ്ധ്യതയുള്ള പ്രോഗ്രാമാണിത്. ഒന്നാം ക്ലാസോടെ ബി.ടെക്ക്, ബി.എസ്സി, എൽ എൽ.ബി പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഓൺലൈൻ മോഡിലാണ് കോഴ്സ്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രവേശന പരീക്ഷ മാർച്ച് രണ്ടിനാണ്. ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. മാർച്ച് 27 ന് ഓൺലൈൻ ക്ലാസ് ആരംഭിക്കും. www.cscl.iiti.ac.in
2. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റേഷൻ മാനേജ്മെന്റ് പ്രോഗ്രാം
ബംഗളുരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാന്റേഷൻ മാനേജ്മെന്റിൽ ബിരുദാനന്തര ഡിപ്ലോമ, ഫുഡ് പ്രോസസിംഗ് & ബിസിനസ് മാനേജ്മെന്റ് ഡിപ്ലോമ, അഗ്രികൾച്ചർ എക്സ്പോർട്സ് & ബിസിനസ് മാനേജ്മെന്റ്, ഡോക്ടറൽ ഫെലോ പ്രോഗ്രാം, അഗ്രി ബിസിനസ് &പ്ലാന്റേഷൻ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാം എന്നിവയ്ക്ക് ഇപ്പോൾ. അപേക്ഷിക്കാം. www.iipmb.edu.in.
3. മാനേജ്മെന്റ് പി.ജി
ഡെവലപ്മെന്റ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് പാറ്റ്നയിൽ മാനേജ്മെന്റ്തല പി.ജി ഡിപ്ലോമ പ്രോഗ്രാമിന് മാർച്ച് 15 വരെ അപേക്ഷിക്കാം. CAT/XAT/GMAT/CMAT സ്കോറുകൾ പ്രവേശനത്തിന് പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |