SignIn
Kerala Kaumudi Online
Friday, 23 October 2026 11.47 AM IST

ഡിസ്‌പ്ലേ തകരാറിലായ മൊബൈലിന്റെ വിലയും നഷ്ടപരിഹാരവും നൽകണം

high-court

മലപ്പുറം: ഡിസ്‌പ്ലേ തകരാറിലായ മൊബൈൽ ഫോണിന്റെ വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കോടതി വിധി. 94,000 രൂപ വിലയുള്ളതാണ് ഐ ഫോൺ. ഫോൺ വാങ്ങി ഏതാനും മാസങ്ങൾക്കകം ഡിസ്‌പ്ലേ തകരാറിലായി. തുടർന്ന് വേങ്ങര ഇരിങ്ങല്ലൂർ സ്വദേശി പി.സി. കാർത്തിക് മലപ്പുറം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകി. ഇതിലാണ് വിധിയുണ്ടായത്. എതിർകക്ഷികളായ ആപ്പിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്,ഐ കെയർ എന്നിവരോട് ഫോണിന്റെ വിലയായ 94,000 രൂപ തിരിച്ച് നൽകാനും ഇ.എം.ഐ ചാർജ് ഇനത്തിലേക്ക് 2,000 രൂപയും നഷ്ടപരിഹാരമായി 20,000 രൂപയും കോടതിച്ചെലവായി 10,000 രൂപയുമടക്കം 1,26,000 രൂപ നൽകാനുമാണ് ഉത്തരവ്. കമ്മിഷൻ പ്രസിഡന്റ് കെ.മോഹൻദാസ്, മെമ്പർമാരായ സി. പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവരാണ് ഉത്തരവിട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA