SignIn
Kerala Kaumudi Online
Friday, 23 October 2026 3.18 AM IST

മലയോര പാത നിർമ്മാണം: 500 കി.മീറ്ററാക്കാൻ ആക്ഷൻ പ്ലാൻ

READ ENGLISH VERSION
road

തിരുവനന്തപുരം: തെക്ക് - വടക്ക് മലയോരപാതയുടെ നിർമ്മാണം 500 കിലോമീറ്റർ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് ആക്ഷൻ പ്ലാൻ തയ്യാറാക്കും. 250 കിലോമീറ്റർ നിർമ്മാണം ഇതിനകം പൂർത്തിയാക്കി. മാർച്ചിന് മുമ്പ് 250 കിലോ മീറ്റർ കൂടി പൂർത്തിയാക്കാനാണ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശമനുസരിച്ച് ആക്ഷൻ പ്ളാൻ തയ്യാറാക്കുന്നത്. കാസർകോട് നന്ദാരപ്പടവ് മുതൽ തിരുവനന്തപുരം പാറശാല വരെയുള്ള മലയോരപാതയ്ക്ക് 793.68 കിലോമീറ്ററുണ്ട്.

55 റീച്ചുകളിലായി ബി.എം ആൻഡ് ബി.സി നിലവാരത്തിലുള്ള റോഡിന് 12 മീറ്റർ വീതിയുണ്ട്. കിഫ്ബിയുടെ സഹായത്തോടെയാണ് നിർമ്മാണം. പൈപ്പ്‌ലൈനിനും കേബിൾ ഇടുന്നതിനുനമായി റോഡ് കുഴിക്കുന്നത് ഒഴിവാക്കാൻ കാരിയേജ് വേ, ഫുട്പാത്തുകൾ, സ്റ്റോം വാട്ടർ ഡ്രെയിനുകൾ, ബസ് ബേകൾ, ബസ് ഷെൽട്ടറുകൾ, യൂട്ടിലിറ്റി ഡക്‌ടുകൾ എന്നിവ രൂപകല്പന ചെയ്‌തിട്ടുണ്ട്. റോഡ് അടിത്തറ ശക്തിപ്പെടുത്തുന്നതിന് അഡ്വാൻസ്ഡ് ഫുൾ ഡെപ്‌ത് റിക്ലമേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ആദ്യ റീച്ചായ കോഴിക്കോട് കോടഞ്ചേരി കക്കാടംപൊയിൽ റോഡ് 15ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തിരുന്നു.

നി‌ർമ്മാണം പൂർത്തിയായത് 250 കിലോമീറ്റർ

 കണക്കാക്കിയ ചെലവ്-3,600 കോടി രൂപ

 ചെലവാക്കിയത്-1,288 കോടി

തിരുവനന്തപുരം

 കള്ളിക്കാട്-പാറശാല ഒന്നാം ഘട്ടം (15.5 കി.മീ)

 പെരിങ്ങമ്മല-പാലോട് (3.5 കി.മീ)

 കൊല്ലായിൽ-ചല്ലിമുക്ക് (21.08 കി.മീ)

കൊല്ലം

 ചല്ലിമുക്ക്-പുനലൂർ (46.1 കി.മീ)

പത്തനംതിട്ട

 പത്തനാപുരം-പ്ലാച്ചേരി (47.67 കി.മീ)

ഇടുക്കി

 കുട്ടിക്കാനം-ചപ്പാത്ത് (19 കി.മീ)

 പീരുമേട്-ദേവികുളം രണ്ടാം ഘട്ടം (2.9 കി.മീ)

തൃശൂർ

 പട്ടിക്കാട്-വിളങ്ങന്നൂർ (5.3 കി.മീ)

മലപ്പുറം

 പൂക്കോട്ടുംപാടം-കാളികാവ് ഒന്നാം ഘട്ടം (8.7 കി.മീ)

കോഴിക്കോട്

 കോടഞ്ചേരി-കക്കാടംപൊയിൽ (35.35 കി.മീ)

കാസർകോട്

 നന്ദാരപ്പടവ്-ചേവാർ (23 കി.മീ)

 കോളിച്ചാൽ-ഇടപ്പറമ്പ് (21 കി.മീ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA