SignIn
Kerala Kaumudi Online
Friday, 23 October 2026 7.34 AM IST

പൊട്ടിക്കരഞ്ഞ് കൂട്ടുകാർ; വിട,​ പ്രിയ ഷഹബാസ്

dddd

കോഴിക്കോട്: 'ഓനെ തല്ലിയ ചെക്കനും ഞാനും ഒരുമിച്ച് പഠിച്ചതാ. ഷഹബാസിനെ ഓന് നന്നായിട്ട് അറിയാം, പിന്നെന്തിനാ ഇങ്ങനെ ചെയ്തത്. വാക്കുകൾ ഇടറി അദിനാൻ വിങ്ങിപ്പൊട്ടി. വിദ്യാർത്ഥി സംഘട്ടനത്തിൽ മരിച്ച ഷഹബാസിന്റെ അടുത്ത കൂട്ടുകാരനാണ് അദിനാൻ.

ഷഹബാസിനെ സഹപാഠികൾ തല്ലിക്കൊന്നെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് താമരശ്ശേരി പി.സി മുക്ക് നിവാസികൾ ഇന്നലെ ഉണർന്നത്. ഷഹബാസിന്റെ വടകവീട്ടിൽ രാവിലെ മുതൽ നാട്ടുകാരും സഹപാഠികളും ഒഴുകിയെത്തി. ശാന്ത സ്വഭാവക്കാരനായ ഷഹബാസിനോട് ഇത്ര ദേഷ്യമുണ്ടാവാൻ അവൻ എന്താണ് ചെയ്തതെന്ന് ആർക്കും അറിയില്ല. ചങ്ങായി പെട്ടെന്ന് പോയെന്നു വിശ്വസിക്കാനാകാതെ സുഹുത്തുക്കൾ തേങ്ങിക്കരഞ്ഞു.

വെെകിട്ട് പോസ്റ്റ്മോർട്ടം കഴിഞ്ഞ് ചുങ്കത്തെ തറവാട്ടു വീട്ടിലേക്കാണ് ഷഹബാസിനെ ആദ്യം എത്തിച്ചത്. ഹൃദയഭേദകമായിരുന്നു വീട്ടിലെ അന്തരീക്ഷം. സ്ത്രീകൾക്ക് മാത്രമാണ് വീട്ടിൽ കാണാൻ അവസരം ഒരുക്കിയിരുന്നത്. പത്ത് മിനിറ്റിനു ശേഷം കെടവൂർ മദ്രസയിൽ പൊതുദർശനം ആരംഭിച്ചു. വാവിട്ട് കരഞ്ഞ സുഹൃത്തുക്കളെ ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. തുടർന്ന് കെടവൂർ ജുമാമസ്ജിദിന്റെ കബർസ്ഥാനിൽ പ്രാർത്ഥനയോടെ അന്ത്യവിശ്രമം.

അവരെല്ലാം ഗുണ്ടകൾ

ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥികളെ അറിയാമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഷഹബാസിനെ നെഞ്ചക്ക് കൊണ്ട് ഇടിച്ച വിദ്യാർത്ഥി മാർഷൽ ആർട്സ് പഠിച്ചതാണ്. കരാട്ടെയും കുംഫുമെല്ലാം അവനറിയാം. അവന്റെ അച്ഛനും ഗുണ്ടയാണ്. അതാണ് അവന്റെ ധെെര്യമെന്ന്‌ കൂട്ടുകാർ പറഞ്ഞു. മർദ്ദിച്ചവരെല്ലാം കോരങ്ങാട് സ്കൂളിലെ കുട്ടികളാണ്. ഷഹബാസിനെ മർദ്ദിക്കുമെന്ന് ഇവർ നേരത്തേ പറഞ്ഞിരുന്നു. രണ്ട് ദിവസം മുമ്പ് ഷഹബാസിന്റെ ചങ്ങാതിയെയും മർദ്ദിച്ചിരുന്നു. തല്ലുണ്ടാക്കിയ താമരശ്ശേരി സ്കൂളിലെ കുട്ടികളും സ്ഥിരംപ്രശ്നക്കാരാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA