SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

പഞ്ചായത്തുകളും ഉടൻ കെ സ്മാർട്ടിലേക്ക്

dd

തിരുവനന്തപുരം : തദ്ദേശവകുപ്പിന്റെ സേവനങ്ങൾ ഒരുകുടക്കീഴിലാക്കാൻ ആവിഷ്കരിച്ച കെ സ്മാർട്ട് പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നു. ഇതുമായി ബന്ധപ്പെട്ട് ഈ മാസം 10വരെ വിവിധ സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടേക്കും.

ഇന്നലെ മുതൽ പഞ്ചായത്തുകളിലെ വിവരങ്ങൾ കെ സ്മാർട്ടിലേക്ക് മാറ്റിത്തുടങ്ങി. ഐ.എൽ.ജി.എം.എസ്, സാംഖ്യ, സങ്കേതം, സേവന, സഞ്ചയ തുടങ്ങിയ വിവിധ സോഫ്റ്റുവെയറുകളിലായിരുന്ന വിവരങ്ങളാണ് മാറ്റുന്നത്. ഈമാസം അഞ്ചുവരെ പഞ്ചായത്തുകളിൽ വിവിധ സേവനങ്ങൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ കഴിയില്ലെന്ന് ഇൻഫർമേഷൻ കേരള മിഷൻ അറിയിച്ചു. തുടർന്ന് അപേക്ഷകൾ സ്വീകരിക്കുമെങ്കിലും ഉദ്യോഗസ്ഥരുടെ മാപ്പിംഗ് കൂടി പൂർത്തിയായ ശേഷം പത്തോടെമാത്രമേ സേവനങ്ങൾ പൂർണതോതിലെത്തു.

സിവിൽ രജിസ്‌ട്രേഷൻ (ജനന–മരണ,വിവാഹ രജിസ്‌ട്രേഷൻ), ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാര–വ്യവസായ ലൈസൻസുകൾ), വസ്തുനികുതി, കെട്ടിട പെർമിറ്റ്, എൻ.ഒ.സികൾ, പൊതുജന പരാതിപരിഹാരം തുടങ്ങിയ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ലഭ്യമാകുക.

മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും നടപ്പാക്കിയതിനു പിന്നാലെയാണ് ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലങ്ങളിലേക്കുകൂടി കെ സ്‌മാർട്ട് എത്തുന്നത്. അക്ഷയ കേന്ദ്രങ്ങളിലെ ജീവനക്കാർക്കുൾപ്പെടെ പരിശീലനം പൂർത്തിയായി. സാങ്കേതികവിദ്യ അറിയാത്തവരെ സഹായിക്കാൻ പഞ്ചായത്ത് ഓഫീസുകളിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തിക്കും. പ്രവാസികൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് കെ സ്മാർട്ട് സേവനങ്ങൾ ലഭ്യമാകുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA