SignIn
Kerala Kaumudi Online
Saturday, 23 May 2026 4.58 AM IST

ഉന്നത പൊലീസ് യോഗം ഇന്ന് : ജനങ്ങളെ മർദ്ദിച്ചൊതുക്കുന്ന നയം തിരുത്തും

kochi-kerala-thiruvananth
KOCHI KERALA THIRUVANANTHAPURAM ASHLEY FILM MARADU ARREST CUSTODY

തിരുവനന്തപുരം: ജനങ്ങളെ തല്ലിച്ചതച്ചും ചീത്തവിളിച്ചും കാക്കിയുടെ ബലത്തിൽ ജനങ്ങളോട് കുതിരകേറുന്ന പൊലീസിന് കടിഞ്ഞാണിടാനുള്ള നിർദ്ദേശം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് നൽകിയേക്കും.

എ.പി മുതൽ മുകളിലേക്കുള്ള മുഴുവൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗം ഇന്ന് രാവിലെ പത്തരയ്ക്കാണ് പൊലീസ് ആസ്ഥാനത്ത് ചേരുക. ആഭ്യന്തര മന്ത്രിയായി ചുമലയേറ്റ ശേഷമുള്ള ആദ്യത്തെ ഉന്നതതല യോഗമാണിത്.

ജനങ്ങളോട് സഭ്യമല്ലാത്ത ഭാഷ പ്രയോഗിക്കുന്നതും കസ്റ്റഡി മർദ്ദനവും ഒരു തരത്തിലും അംഗീകരിക്കില്ലെന്നതാണ് യു.ഡി.എഫ് നയം. അതിരുവിട്ട നടപടികളുണ്ടായാൽ കർശന നടപടിയുണ്ടാകും. മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നത് യു.ഡി.എഫ് നയമല്ലെന്നും എസ്.ഐമാരെ മാറ്റിനിറുത്തി സ്റ്റേഷൻ ചുമതല സി.ഐമാരെ ഏൽപിച്ച മുൻ സർക്കാരിന്റെ തീരുമാനം പുനപരിശോധിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളെ ലഹരിയിൽ നിന്നും മോചിപ്പിക്കാനും ലഹരിയുടെ ഉറവിടം കണ്ടെത്താനുമുള്ള പദ്ധതി തയ്യാറാക്കാനും നിർദ്ദേശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA