
തിരുവനന്തപുരം: പ്രമുഖ വ്യവസായിയും ബിൽഡറുമായ എൻ.ധനഞ്ജയൻ ഉണ്ണിത്താൻ (70 ) നിര്യാതനായി. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തിച്ച മൃതദേഹം, വസതിയായ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുലശേഖരം 'ധനുസിൽ" പൊതുദർശനത്തിനുശേഷം ഇന്ന് വൈകിട്ട് 3ന് ശാന്തികവാടത്തിൽ സംസ്‌കരിക്കും.
കോർഡിയൽ ഹോംസിന്റെ സ്ഥാപകനും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുമാണ്. കൺസ്ട്രക്ഷൻ റിയൽ എസ്റ്റേറ്റ് മേഖലയിൽ 44 വർഷത്തെ പരിചയമുള്ള അദ്ദേഹം, തലസ്ഥാനത്തടക്കം നൂറുകണക്കിനു ബിൽഡിംഗ് പ്രോജക്ടുകൾ പൂർത്തീകരിച്ചിട്ടുണ്ട്. പാർപ്പിട മേഖലയ്ക്ക് പുതിയ മുഖം നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. ജീവകാരുണ്യ പ്രവർത്തകനുമായിരുന്നു. കോർഡിയൽ ട്രസ്റ്റ് ഫണ്ടിന്റെ പ്രവർത്തനങ്ങളിലൂടെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഭാര്യ: ലത ധനഞ്ജയൻ. മകൻ: ദീപക് ധനഞ്ജയൻ. മകൾ: ഡോ. ധന്യ ധനഞ്ജയൻ. മരുമക്കൾ: അൽക്ക മേനോൻ കുറ്റിക്കാട്ട്, ശ്രീശങ്കർ. സഹോദരന്മാർ: വിജയൻ ഉണ്ണിത്താൻ, കൊച്ചനിയൻ ഉണ്ണിത്താൻ, അയ്യപ്പൻ ഉണ്ണിത്താൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |