
തിരുവനന്തപുരം: കേന്ദ്രത്തിൽ 2 ശതമാനം ക്ഷാമബത്ത ഉയർത്തിയ സാഹചര്യത്തിൽ സംസ്ഥാനത്തെ ഐ. എ. എസ്, ഐ. പി. എസ്, ഐ. എഫ്. എസ്, ജുഡിഷ്യൽ ഓഫിസർമാർ എന്നീ വിഭാഗങ്ങളുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചുള്ള ഉത്തരവ് ഈ മാസം ഇറങ്ങും. കുടിശിക നേരിട്ട് ലഭിക്കും. 2025 ജനുവരിയിൽ പ്രാബല്യത്തിലായ ക്ഷാമബത്തയാണ് കേന്ദ്രം ഏപ്രിലിൽ കൊടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഏഴു വർഷത്തിനിടയിലെ ഏറ്റവും കുറവ് ക്ഷാമബത്തയാണ് കേന്ദ്രം ഇത്തവണ പ്രഖ്യാപിച്ച 2 ശമാനം. സാധാരണ 3ശമാനം അല്ലെങ്കിൽ 4ശമാനം ക്ഷാമബത്തയാണ് പ്രഖ്യാപിക്കുക. 2ശമാനം ക്ഷാമബത്ത പ്രഖ്യാപിച്ചതോടെ കേന്ദ്ര ക്ഷാമബത്ത 53 ശതമാനത്തിൽ നിന്ന് 55 ശതമാനമായി ഉയർന്നു. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ കുടിശിക ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |