SignIn
Kerala Kaumudi Online
Friday, 23 October 2026 6.55 AM IST

മുല്ലപ്പെരിയാർ: ഡാം സുരക്ഷാ അതോറിട്ടി പരിശോധനയ്ക്ക് ഹർജി

dam

ന്യൂഡൽഹി: സുപ്രീംകോടതിയുടെ പരിഗണനയിലുള്ള മുല്ലപ്പെരിയാർ കേസിൽ ദേശീയ ഡാം സുരക്ഷാ അതോറിട്ടിയെ കക്ഷിചേർക്കണമെന്ന് അപേക്ഷ. അണക്കെട്ടിന്റെ സുരക്ഷ ചൂണ്ടിക്കാട്ടി ഹർജി നൽകിയ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫ് ആണ് അപേക്ഷ നൽകിയത്. അതോറിട്ടി ദൈനം ദിനം അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്തണം. സുപ്രീംകോടതി നിയോഗിച്ച മേൽനോട്ട സമിതി വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അണക്കെട്ട് സന്ദർശിക്കുന്നത്. സബ് കമ്മിറ്റിയുടെ സന്ദർശനം മൂന്ന് മാസം കൂടുമ്പോഴും. ഈ സാഹചര്യത്തിൽ അതോറിട്ടിയുടെ ദൈനംദിന പരിശോധന അത്യാവശ്യമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA