SignIn
Kerala Kaumudi Online
Friday, 23 October 2026 3.27 AM IST

വധശ്രമക്കേസ്: അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകർക്ക് തടവ്

arjun

കണ്ണൂർ: ബി.ജെ.പി പ്രവർത്തകരെ അക്രമിച്ച കേസിൽ സ്വർണം പൊട്ടിക്കൽ കേസ് പ്രതി അർജുൻ ആയങ്കി ഉൾപ്പെടെ എട്ട് സി.പി.എം പ്രവർത്തകർക്ക് അഞ്ചുവർഷം തടവും കാൽലക്ഷം പിഴയും ശിക്ഷ. അഴീക്കോട് വെള്ളക്കൽ ഭാഗത്തെ ബി.ജെ.പി പ്രവർത്തകരായ കെ.നിധിൻ,കെ.നിഖിൽ,അശ്വിൻ എന്നിവരെ വധിക്കാൻ ശ്രമിച്ച കേസിലാണ് കണ്ണൂർ അസി.സെഷൻസ് കോടതി ജഡ്ജ് സി.രഘുനാഥ് ശിക്ഷ വിധിച്ചത്. അഴീക്കോട് സ്വദേശികളായ സജിത്ത് നാരായണൻ,ജോബ് ജോൺസൺ,സുജിത്ത് നാരായണൻ,എം.വി.ലജിത്ത്,കെ.സുമിത്ത്,കെ.ശരത്ത്, സി.സായൂജ് എന്നിവരാണ് മറ്റ് പ്രതികൾ. 2017 നവംബർ 19നാണ് കേസിനാസ്‌പദമായ സംഭവം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA