SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

മാലിന്യ മുക്ത പ്രവർത്തനങ്ങൾ ശരിയായ ദിശയിൽ: മന്ത്രി രാജേഷ്

mb-rajesh

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യമുക്ത പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്ന് മന്ത്രി എം.ബി.രാജേഷ് കേരളകൗമുദിയോട് പറഞ്ഞു. മാലിന്യം വലിച്ചെറിയുന്ന മാനസികാവസ്ഥ ഇനിയും മാറാനുണ്ട്.

നാട് മാലിന്യമുക്തമാകുന്നതിനായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലം സമീപകാലത്തായി കേരളത്തിൽ പ്രകടമാണ്. എന്നാൽ അവിടെ നിന്ന് ഇനിയും ഉയരേണ്ടതുണ്ട്. ഹരിതകർമ്മ സേനയുടെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കപ്പെട്ടു. വാതിൽപ്പടി ശേഖരണം വലിയതോതിൽ വർദ്ധിച്ചു. 8000ത്തോളം മിനി എം.സി.എഫുകൾ സജ്ജമായി. യൂസർഫീ നൽകുന്നവരിൽ 40ശതമാനത്തിന്റെ വർദ്ധനവുണ്ട്.എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തമായി. കൂടുതൽ പിഴ ഈടാക്കാനായി. ഇതെല്ലാം പ്രവർത്തനങ്ങൾ ശരിയായ ദിശയിലാണെന്ന് തെളിയിക്കുന്നു. പാതയോരങ്ങളിൽ ബിന്നുകളും ബോട്ടിൽ ബൂത്തുകളും നിരവധിയായി സ്ഥാപിക്കാനായി. അത് കൂടുതൽ വ്യാപിപ്പിക്കും. ദ്രവമാലിന്യ സംസ്കരണത്തിലും പ്രത്യേക ശ്രദ്ധ പുലർത്തുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾക്ക് ഒരുഘട്ടത്തിലും പ്രതിസന്ധിയുണ്ടാകാതിരിക്കാൻ മാലിന്യമുക്ത പ്രവർത്തനങ്ങൾക്കായി പദ്ധതി റിവിഷനും സർക്കാർ അനുവദിച്ചിട്ടുണ്ട്. ലക്ഷ്യമിട്ടിരിക്കുന്നത് പോലെ 2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യ മാലിന്യ ദിനത്തിൽ ജനകീയ ക്യാമ്പയിൻ സമാപിക്കുമ്പോൾ അക്ഷരാർത്ഥത്തിൽ മാലിന്യമുക്ത നവകേരളം യാഥാർത്ഥ്യമാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA