SignIn
Kerala Kaumudi Online
Friday, 23 October 2026 12.13 AM IST

22 കാരി തൂങ്ങിമരിച്ച സംഭവം: കാമുകനിൽനിന്ന് വിവരം ശേഖരിച്ച് പൊലീസ്

crime

കൊച്ചി: വനിതാ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയതിന് പിന്നാലെ 22കാരി തൂങ്ങിമരിച്ച സംഭവത്തിൽ കാമുകനിൽനിന്ന് വിവരം ശേഖരിച്ച് പൊലീസ്. ഇയാൾക്കെതിരെ പരാതി നൽകിയശേഷമാണ് യുവതി ജീവനൊടുക്കിയത്. പൊലീസുമായി ഇയാൾ കാര്യമായി സഹകരിക്കുന്നില്ല. പരാതിയിൽ പറയുന്ന കാര്യങ്ങളിൽ തെളിവുകൾ ശേഖരിച്ചശേഷം വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യും. ഇയാൾ ഒളിവിൽപ്പോകാതിരിക്കാനുള്ള മുൻകരുതലുകളെടുത്തിട്ടുണ്ട്. എറണാകുളം സെൻട്രൽ മാളിലെ ഹെൽത്ത് ആൻഡ് ഗ്ലോ എന്ന സ്ഥാപനത്തിലെ ജീവനക്കാരി തിരുവനന്തപുരം വലിയവേളി സഞ്ജയ്ഭവനിൽ അനീഷ ജോർജാണ് മരിച്ചത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സുഹൃത്തുക്കൾക്കൊപ്പം ഇവർ താമസിക്കുന്ന കലൂർ ബാങ്ക് റോഡിലുള്ള വാടകവീടിന്റെ ടെറസിലെ റൂഫിൽ തിങ്കളാഴ്ച രാവിലെയാണ് തൂങ്ങിയനിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10ന് യുവാവിനോടും അനീഷയോടും സ്റ്റേഷനിൽ ഹാജരാകാൻ വനിതാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA