SignIn
Kerala Kaumudi Online
Friday, 23 October 2026 7.04 AM IST

സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കേണ്ട: പി. ജയരാജൻ

p-jayarajan

കണ്ണൂർ: എ.ഡി.എം.കെ നവീൻ ബാബുവിന്റെ മരണവും പി.പി. ദിവ്യക്കെതിരായ കേസും സി.പി.എമ്മിനെ അടിക്കാനുള്ള വടിയാക്കി മാറ്റേണ്ടെന്ന് സി.പി.എം നേതാവ് പി.ജയരാജൻ. അന്വേഷണം പുരോഗമിക്കുകയാണ്. മാദ്ധ്യമങ്ങളുടെ ലക്ഷ്യം മാർക്സിസ്റ്റ് വിരുദ്ധരാഷ്ട്രീയം ഉത്പാദിപ്പിക്കാനുള്ള ശ്രമമാണ്. നവീന്റെ മരണത്തിൽ സി.പി.എം ദുഃഖം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ശവസംസ്‌കാരച്ചടങ്ങിൽ പാർട്ടി പ്രവർത്തകർ പങ്കെടുത്തു. അദ്ദേഹത്തിന്റെ കുടുംബം പാർട്ടി കുടുംബമാണ്. കളക്ടറെ സംബന്ധിച്ച് ഉന്നയിച്ച പരാതിയിലും അന്വേഷണം നടത്തുന്നുണ്ട്. മരണത്തിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ട വിമർശനങ്ങൾ പരിഗണിച്ച് സി.പി.എം കണ്ണൂർ ജില്ലാ കമ്മിറ്റി പി.പി.ദിവ്യയോട് രാജിവെയ്ക്കാൻ ആവശ്യപ്പെട്ടു. അവർക്കെതിരെ കേസുമെടുത്തെന്ന് പി.ജയരാജൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA